സി.പി.എം രാജ്യസഭാ സ്ഥാനാർത്ഥിയെ ഇന്നറിയാം ; മുതിർന്ന നേതാവ് പ്രകാശ് കാരാട്ടിന് സാധ്യതയേറെയെങ്കിലും മമ്മൂട്ടി അപ്രതീക്ഷിത സ്ഥാനാർഥിയായേക്കും ; ഒഴിവ് വരുന്ന രണ്ട് സീറ്റുകള്‍ എല്‍ഡിഫിന്

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സെക്രട്ടറിയേറ്റ് യോഗത്തില്‍ സി.പി.എം രാജ്യസഭാ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ സാധ്യത. ഒഴിവ് വരുന്ന രണ്ട് സീറ്റുകള്‍ എല്‍ഡിഫിന് ലഭിക്കും. ഇതില്‍ ഒരു സീറ്റ് സിപിഐക്ക് നല്‍കിയിരുന്നു. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്‍ററില്‍ വെച്ചാണ് യോഗം ചേരുന്നത് .
യോഗത്തിൽ അപ്രതീക്ഷിത സ്ഥാനാർഥിക്കു സാധ്യത ഏറെയാണ്. അതേസമയം സുരോഷ് ഗോപിക്കും ഇന്നസെന്റിനും പിന്നാലെ മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് സൂചന. സിപിഎം ചായ്‌വുള്ള മമ്മൂട്ടിയെ കളത്തിലേക്ക് ഇറക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. രാജ്യസഭാ സ്ഥാനാര്‍ത്ഥി പരിഗണനയിലാണ് മമ്മൂട്ടിയുടെ പേരുള്ളത്. കെ.ടി.ഡി.സി. മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരും, എളമരം കരീമിന്റെ പേരും ആലോചനയിലുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി.ജെ.പിയുടെ സുരേഷ് ഗോപിയിലും മുന്തിയ താരത്തിളക്കമെന്ന സ്ഥാനമാണു മമ്മൂട്ടിക്കു മുന്‍തൂക്കം നല്‍കുന്നത്. സുരോഷ്‌ഗോപിയുമായി മത്സരിക്കാന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെ വേണം എന്ന നിലയ്ക്കാകും മമ്മൂട്ടിയെ പരിഗണിക്കുന്നത്.
പാര്‍ലമെന്റില്‍ സിപിഐഎമ്മിന്റെ അംഗബലം പരിമിതമായ നിലയ്ക്ക് രാജ്യസഭയിലേക്കു സജീവ രാഷ്ട്രീയക്കാര്‍ മതിയെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ മാത്രമേ മമ്മൂട്ടിയുടെ സാധ്യത അടയുകയുള്ളൂ. മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം നേതൃത്വവുമായും അടുത്ത ബന്ധമാണുള്ളത്. സിപിഐഎമ്മിന്റെ ടിവി ചാനലായ കൈരളിയുടെ മാതൃകമ്പനിയായ മലയാളം കമ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനുമാണ് മമ്മൂട്ടി. മുതിർന്ന നേതാവ് എന്ന നിലയ്ക്ക് പ്രകാശ് കാരാട്ടിനും സാധ്യത ഏറെയാണ്.
https://www.facebook.com/Malayalivartha























