കോണ്‍ഗ്രസ് നേതാക്കളുടെ സര്‍വ പ്രതീക്ഷകളേയും തല്ലിക്കെടുത്തി അപ്രതീക്ഷിതമായി ജോസ് കെ. മാണി യു.ഡി.എഫി.ന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; പാലായില്‍ നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം; കോണ്‍ഗ്രസില്‍ കലാപം തുടരുന്നു; ഇതിന് പിന്നില്‍ നിന്ന് കളിച്ച മുസ്ലീംലീഗിനെതിരെയും ആക്ഷേപം

കോണ്‍ഗ്രസ് നേതാക്കളുടെ സര്‍വ പ്രതീക്ഷകളേയും തല്ലിക്കെടുത്തി കെ.എം. മാണിയുടെ മകനും എംപിയുമായ ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാലായില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണു തീരുമാനം. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടി നേതാക്കളുമായും പി.ജെ ജോസഫുമായും മാണി വെവ്വേറെ ചര്‍ച്ച നടത്തി.
മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെ.എം മാണി രാവിലെതന്നെ പ്രഖ്യാപിച്ചിരുന്നു. ജോസ് കെ മാണി മത്സരിക്കുന്നതിനോട് താല്‍പര്യമില്ലെന്നും പറഞ്ഞു. ഇതോടെ കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നും മാണിക്കും ജോസ് കെ മാണിക്കും താല്‍പര്യമില്ലെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന ആര്‍ക്കെങ്കിലും സീറ്റ് നല്‍കണമെന്ന് പി.ജെ ജോസഫ് വിഭാഗം ഉന്നയിച്ചു. ഇതോടെയാണ് ലോക്‌സഭ എംപിയായ ജോസ് കെ മാണിയെ തന്നെ മത്സരിപ്പിക്കാന്‍ മാണി തീരുമാനിച്ചത്.
തോമസ് ഉണ്ണിയാടന്‍, സ്റ്റീഫന്‍ ജോര്‍ജ്, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടന്‍ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടായിരുന്നു.
രാജ്യസഭയിലേക്ക് മാണി ഗ്രൂപ്പില്‍ നിന്ന് ആരാവും സ്ഥാനാര്‍ത്ഥി എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നതിനിടെയാണ് പ്രഖ്യാപനം വന്നത്. ഹരിച്ചാലും ഗുണിച്ചാലും നേട്ടം മാണിക്കാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.
പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ പേര് പോലും തള്ളിക്കളയാനാന്‍ സാധിക്കില്ലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയേ ഉള്ളതിനാല്‍ ജോസ് കെ മാണി സേഫ് പോയിന്റിലായി.
രാജ്യസഭാ എം.പി എന്ന നിലയില്‍ ആറു വര്‍ഷ കാലാവധിയും ലഭിക്കും. യു.പി.എ അധികാരത്തില്‍ വന്നാല്‍ കേന്ദ്ര മന്ത്രിയുമാകാം. കെ.എം. മാണി, ജോസ് കെ. മാണി എന്നീ പേരുകള്‍ പരിഗണിച്ച ശേഷമേ മറ്റു പേരുകള്‍ പരിഗണിക്കാന്‍ കഴിഞ്ഞുള്ളൂ.
അതേസമയം രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനു പിന്നാലെ സംസ്ഥാന കോണ്‍ഗ്രസിലെ പൊട്ടിത്തെറിയിലും ഡല്‍ഹിയിലേക്ക് എത്തുന്ന പരാതിപ്രളയത്തിലും അമ്ബരന്ന് ഹൈകമാന്‍ഡ്. മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവെച്ച നിര്‍ദേശം ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലാണ് രാഹുല്‍ ഗാന്ധി അംഗീകരിച്ചത്.
അതിനുശേഷം ഉണ്ടായ പൊട്ടിത്തെറി ഹൈകമാന്‍ഡിനെ സംബന്ധിച്ച് അപ്രതീക്ഷിതമാണ്. ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും വൈകി മാത്രമാണ് തീരുമാനം അറിഞ്ഞത്. കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നേതൃത്വത്തെ ധരിപ്പിച്ചതെന്ന പി.ജെ. കുര്യന്റെ ആരോപണവും ഇതിനു പിന്നാലെയാണ് പുറത്തുവന്നത്.
കെ.പി.സി.സിയുടെ മുന്‍ പ്രസിഡന്റുമാര്‍, രാജ്യസഭാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ഒട്ടേറെ യുവനേതാക്കള്‍ എന്നിവര്‍ തീരുമാനത്തെ എതിര്‍ക്കുന്നത് ഗ്രൂപ്പുകള്‍ക്ക് അതീതമായ വികാരമായി നേതൃത്വം കാണുന്നു. എന്നാല്‍, തീരുമാനത്തില്‍ മാറ്റമൊന്നും വരുത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയിലെ അപസ്വരങ്ങള്‍ പറഞ്ഞൊതുക്കാന്‍ നിര്‍ദേശം പോയിട്ടുണ്ട്. രാഹുല്‍ ഗാന്ധി അംഗീകരിച്ച തീരുമാനത്തെ ചോദ്യംചെയ്യുന്നത് ഗൗരവത്തോടെ കാണുമെന്ന സന്ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതാക്കള്‍.
സോണിയ ഗാന്ധിയെ തിരിച്ചു കൊണ്ടുവരാന്‍ രാഹുല്‍ ശനിയാഴ്ച അമേരിക്കയിലേക്ക് പോവുകയാണ്. രാഹുലിനുവേണ്ടി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കാണ് സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുന്നത്.
https://www.facebook.com/Malayalivartha























