ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു പകരക്കാരനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനമേറ്റതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു പകരക്കാരനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ. അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും.
അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ രാജയും കേരളത്തിന്റെ ചുമതലയുള്ള നളിന്‍കുമാര്‍ കട്ടീല്‍ എംപിയും അടങ്ങുന്ന സംഘത്തെയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് എറണാകുളം ബിടിഎച്ചില്‍ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി അംഗങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞു സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും കാണും. തുടര്‍ന്ന് ആര്‍എസ്എസ് നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തും.
https://www.facebook.com/Malayalivartha























