രാജ്യസഭയിലേക്ക് ഒഴിവ് വന്നപ്പോഴേ ചെറിയാന്‍ ഫിലിപ്പിനെ സി.പി.എം മത്സരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ സീറ്റ് വേണമെന്ന് അദ്ദേഹം സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരുന്നില്ല. ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയുമായി അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ എളമരത്തെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു

കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ എളമരം കരീമിനെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള നിര്‍ണായകമായ നീക്കത്തിലൂടെ. സി.പി.എം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പേര് ചര്‍ച്ചകളില്‍ പോലും വന്നില്ല. രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യം ചെറിയാന്‍ ഫിലിപ്പ് സി.പി.എം നേതൃത്വത്തെ അറിയിച്ചിരുന്നില്ല. മുമ്പെങ്ങോ അദ്ദേഹത്തിന് നല്‍കാമെന്ന് നേതാക്കള്‍ പറഞ്ഞതായി അറിയുന്നു. രണ്ട് രാജ്യസഭാ സീറ്റുകളാണ് എല്‍.ഡി.എഫിനുള്ളത്. ഒന്നില്‍ സി.പി.ഐ ദേശീയ നേതൃത്വത്തിലേക്ക് അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട ബിനോയി വിശ്വം മത്സരിക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മിനൊപ്പമാണ്. കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും തീവ്രനിലപാടുകളെ എതിര്‍ക്കാനുള്ള ശക്തിയില്ലാത്തതാണ് ഇതിന് കാരണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകളും അവിടെയുള്ള ന്യൂനപക്ഷം മുസ്്‌ലിങളും എല്‍.ഡി.എഫിനൊപ്പം നിന്നു. ഇതെല്ലാം മനസിലാക്കിയാണ് എളമരത്തെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചത്. മാത്രമല്ല സി.പി.എമ്മിന് കേരളത്തില്‍ നിന്ന് ന്യൂനപക്ഷവിഭാഗത്തില്‍ നിന്ന് എം.പിമാരില്ല. ജോയിസ് ജോര്‍ജ് സ്വതന്ത്രനായാണ് മത്സരിച്ച് വിജയിച്ചത്. അതുകൊണ്ട് എളമരം വരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായപ്പെട്ടു.
മുസ്്‌ലിംലീഗിനും സി.പി.എമ്മിനും ഇടയിലുള്ള പലകാര്യങ്ങളിലും ഇടപാടുകള്‍ നടത്തുന്നത് എളമരം കരീമും പി.കെ കുഞ്ഞാലിക്കുട്ടിയുമാണ്. അതിനാല്‍ എളമരം രാജ്യസഭയിലേക്ക് വരേണ്ടത് കുഞ്ഞാലിക്കുട്ടിയുടെ കൂടി ആഗ്രഹമാണ്. ഇത് രാഷ്ട്രീയത്തിന് അതീതമായ ചില ഇക്വേഷന്‍സ് ആണ്. അടുത്ത തവണ കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ തങ്ങളുടെ കൂടി പിന്തുണ വേണമെന്ന് സി.പി.എമ്മിനറിയാം. അതെല്ലാം മുന്‍കൂട്ടി കണ്ടാണ് ന്യൂനപക്ഷവിഭാഗത്തില്‍ നിന്നുള്ള എളമരത്തിന് സീറ്റ് നല്‍കിയത്. കഴിഞ്ഞതവണ പട്ടികജാതി വിഭാഗത്തില്‍ പെട്ട സോമപ്രസാദിനെയാണ് സി.പി.എം രാജ്യസഭയിലെത്തിച്ചത്.
https://www.facebook.com/Malayalivartha























