Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ബാലകൃഷ്ണപിള്ള, വീരേന്ദ്രകുമാര്‍, കെ.എം മാണി എന്നീ ഘടകക്ഷി നേതാക്കളെ നാണംകെടുത്തിയ കോണ്‍ഗ്രസ്, കാല്‍ച്ചുവട്ടിലെ മണ്ണൊലിക്കുന്നത് കണ്ട് എല്ലാവര്‍ക്കും പരവതാനി വിരിക്കുന്നു

08 JUNE 2018 06:11 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിന്റെ ഒതുക്കലും ചവിട്ടിമെതിക്കലും ചതിയും കാരണം യു.ഡി.എഫ് വിട്ട ഘടകക്ഷികളെ കോണ്‍ഗ്രസ് നേതാക്കള്‍ പരവതാനി വിരിച്ച് സ്വീകരിക്കുന്നു. ഇതൊരു സുപ്രഭാതത്തില്‍ പെട്ടെന്നെടുത്ത തീരുമാനമല്ല. സ്വന്തം കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നത് തടയാനുള്ള തത്രപ്പാടിന്റെ ഭാഗമായാണിത്. ബാര്‍ക്കോഴ കേസില്‍ കെ.എം മാണിയെ കുടുക്കി, അദ്ദേഹത്തെ രാജിവെപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ആ മാണിയുടെ പാലായിലെ വീട്ടില്‍ ചെന്ന് കാല് പിടിച്ച് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വരേണ്ട ഗതികേടില്‍ കോണ്‍ഗ്രസ് നേതാക്കളെത്തി. ഇതാണ് കാലത്തിന്റെ കാവ്യനീതി. ധനമന്ത്രിയായിരുന്ന കെ.എം മാണിയെ ബാര്‍ മുതലാളി ബിജുരമേശിനെ കൂട്ടിപിടിച്ചാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പൊതുസമൂഹത്തിന് മുന്നില്‍ അഴിമതിക്കാരനാക്കിയത്. 

എല്‍.ഡി.എഫിലെ ആട്ടും തുപ്പും സഹിക്കവയ്യാതെയാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനാതദള്‍ യു.ഡി.എഫിലേക്ക് ചേക്കേറിയത്. എന്നാല്‍ പട പേടിച്ച് പന്തളത്ത് ചെന്ന അവസ്ഥയിലായി വീരനും മകന്‍ ശ്രേയാംസ്‌കുമാറും കൂട്ടരും. അങ്ങനെയാണ് യു.ഡി.എഫ് എം.എല്‍.എമാരുടെ വോട്ട് കൊണ്ട് വിജയിച്ച് രാജ്യസഭാ എം.പി സ്ഥാനം വരെ രാജിവെച്ച് വീരേന്ദ്രകുമാര്‍, പണ്ട് തന്നെ ആട്ടിപ്പായിച്ച പിണറായി വിജയന്റെ കാല്‍ക്കല്‍ വീണത്. മുന്നണിയില്‍ എടുത്തെങ്കിലും വീരന്‍ വന്നുടനെ സി.പി.എം രാജ്യസഭാ സീറ്റ് നല്‍കിയാണ് സ്വീകരിച്ചത്. അതുകൊണ്ട് കേരളാ കോണ്‍ഗ്രസിനെ വീണ്ടും മുന്നണിയില്‍ എടുക്കും മുന്‍പ് രാജ്യസഭാ സീറ്റ് നല്‍കിയെന്ന് ഒരുപറ്റം കോണ്‍ഗ്രസ് നേതാക്കള്‍ ആക്രോശിക്കുന്നത് കൊണ്ട് വലിയ കാര്യമില്ല.

ആര്‍. ബാലകൃഷ്ണപിള്ള യു.ഡി.എഫ് ഉണ്ടാക്കാന്‍ മുന്നില്‍ നിന്ന പ്രധാന നേതാവാണ്. ഉമ്മന്‍ചാണ്ടിയുടെ തന്‍പോരിമയും അവഗണനയും മടുത്താണ് അദ്ദേത്തിന്റെ കേരളാ കോണ്‍ഗ്രസ് (ബി) യു.ഡി.എഫ് വിട്ടത്. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിക്ക് ആകെയുണ്ടായിരുന്ന മന്ത്രിയായിരുന്നു ഗണേഷ്‌കുമാര്‍. ദാമ്പത്യപ്രശ്‌നം വിവാദമായതിനെ തുടര്‍ന്ന് ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു. പിന്നീട് കേസെല്ലാം തീര്‍ന്ന ശേഷം മന്ത്രിസഭയിലേക്ക് മടങ്ങിവരാന്‍ ഗണേഷ് കുമാര്‍ തയ്യാറായി. ബാലകൃഷ്ണപിള്ള യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ നിഷേധാത്മക സമീപനമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തീരുമാനിച്ചത്. അതോടെ അവരും യു.ഡി.എഫ് വിട്ടു. 

ഷിബുബേബി ജോണ്‍ ചവറയില്‍ തോറ്റതോടെ ആര്‍.എസ്.പി (ബി)യെയും കോണ്‍ഗ്രസ് അവഗണിക്കാന്‍ തുടങ്ങി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി ഭൂപക്ഷമില്ലാതെ ആടിയുലഞ്ഞ് നിന്നപ്പോള്‍, എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്ന ആര്‍.എസ്.പിയിലെ എ.എ അസീസ് എം.എല്‍.എയും സംഘവും യു.ഡി.എഫിലേക്ക് വരുകയായിരുന്നു. ഘടകക്ഷികളോട് ഇത്തരത്തില്‍ പെരുമാറുന്ന കോണ്‍ഗ്രസിന്റെ സമീപനം കേരളത്തില്‍ മാത്രമല്ല കര്‍ണാടകത്തിലും ഉണ്ടായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ജനതാദള്‍ മുമ്പ് കോണ്‍ഗ്രസിന്റെ ഘടകക്ഷിയായിരുന്നു. കോണ്‍ഗ്രസിന്റെ കയ്യിലിരിപ്പുകൊണ്ടാണ് അവര്‍ ബി.ജെ.പിക്കൊപ്പം പോയത്. ഇപ്പോള്‍ ഗതിയില്ലാതെ കോണ്‍ഗ്രസ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. 

വീഡിയോ കാണാം..... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends