മാറ്റത്തിന്റെ തുടർച്ചയായി സൂര്യയ്ക്കും ഇഷാനും പിന്നാലെ മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം

സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ് ജെൻഡേഴ്‌സ് വിവാഹത്തിന് വേദിയൊരുക്കി ചരിത്രം സൃഷ്ടിച്ച ഇഷാനും സൂര്യയ്ക്കും പിന്നാലെ മറ്റൊരു അഭിമാന മുഹൂർത്തം കൂടെ. ട്രാൻസ്ജെൻഡറായ മിഖയാണ് ഇവരുടെ പാത പിന്തുടർന്നത്. ഷംസിയും മിഖയും തമ്മിലുള്ള വിവാഹം ഇന്നലെ തിരുവന്തപുരം ശാർക്കര ദേവി ക്ഷേത്രത്തിൽ വച്ച് നടന്നു.
മിഖയ്ക്കും പങ്കാളിക്കും ആശംസകൾ നേർന്നുകൊണ്ട് ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് ശീതൾ ശ്യാം പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷവാർത്ത ലോകമറിഞ്ഞത്. ട്രാൻസ്ജെന്റർ വിവാഹങ്ങൾ ഇനിയും മുണ്ടാകട്ടെയെന്നും അവരെ മനസ്സിലാക്കാൻ പങ്കാളികൾക്ക് കഴിയട്ടെയെന്നുമായിരുന്നു ശീതളിന്റെ ഫേസ്ബുക്ക് കുറിപ്പ്.
https://www.facebook.com/Malayalivartha























