കൊട്ടാരക്കരയിൽ ജോലിക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത കൃഷി ഓഫീസറെ തൂപ്പുകാരി ചൂലുകൊണ്ട് തല്ലി, ചെരുപ്പൂരി അടിച്ചു... വനിത കൃഷി ഓഫീസർ ആശുപത്രിയിൽ

കൊട്ടാരക്കരയിൽ വനിതാ കൃഷി ഓഫീസറെ താല്‍ക്കാലിക സ്വീപ്പര്‍ ജീവനക്കാരി ചൂലു കൊണ്ടുതല്ലി. ജോലിക്കു വൈകിയെത്തിയതു ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു തൂപ്പുകാരി ഇങ്ങനെ പ്രതികരിച്ചത്. എന്താ വൈകിയെത്തിയത് എന്നു ചോദിച്ച ഉടന്‍ തൂപ്പുകാരി ഓഫീസറോടു ദേഷ്യപ്പെടുകയായിരുന്നു. പിന്നീടു വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തി.
കലികൊണ്ടു വിറച്ച തൂപ്പുകാരി കയ്യില്‍ ഇരുന്ന ചൂലു കൊണ്ടു ഓഫീസറെ തല്ലുകയായിരുന്നു. ഓഫീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു വീണ്ടും ഇരുവരും തമ്മില്‍വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതോടെ തുപ്പുകാരി ഓഫീസറെ ചെരുപ്പൂരി അടിച്ചു. അടിയേറ്റ വനിതകൃഷി ഓഫീസര്‍ താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. അന്വേഷണ സംഘം വിവരശേഖരണം നടത്തിയ ശേഷം താല്‍ക്കാലിക പാർടൈം ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























