ജോര്‍ജ്ജിന് ഇരിക്കപ്പൊറുതിയില്ല: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ പരിഹസിച്ച് പിസി ജോര്‍ജ് രംഗത്ത്

ഈ കൊള്ള സംഘത്തെ പിരിച്ചുവിടൂ. കോണ്‍ഗ്രസിനെയും മാണിയെയും പരിഹസിച്ച് പിസി രംഗത്ത്. 3 കുഞ്ഞന്മാര്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് പി.സി ജോര്‍ജ് പറഞ്ഞു. വെറും 6 എംഎല്‍എമാരുള്ള മാണി കോണ്‍ഗ്രസില്‍ കെപിസിസി ലയിച്ചെന്നും കുഞ്ഞൂഞ്ഞും, കുഞ്ഞുമാണിയും, കുഞ്ഞാപ്പയും കേരളം കണ്ട എറ്റവും വലിയ കൊള്ളസംഘമാണെന്നും പി.സി ജോര്‍ജ് തുറന്നടിച്ചു.
ബിജെപിയുടെ രംഗപ്രവേശത്തിന് 3 കുഞ്ഞന്മാര്‍ക്ക് കൈക്കൂലി കൊടുത്തിട്ടുണ്ടൊ എന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. മാണിയുമായി തെറ്റിയ ജോര്‍ജ്ജിന് മാണിക്ക് സീറ്റുകിട്ടുന്നതിലുള്ള വെറുപ്പാണ് പ്രതികരണത്തിന് പിന്നിലെന്നും വ്യക്തം. രാജ്യസഭാ സീറ്റും 4 നിയമസഭാ സീറ്റും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതിനാലാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ മാണി പിന്‍തുണച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാജ്യസഭാ സീറ്റ് നല്‍കിയത്. അടുത്ത നിയമസഭാ തെരഞ്ഞടുപ്പ് കഴിയുമ്പോള്‍ യു.ഡി.എഫ് ഉണ്ടാവില്ലെന്നും അവിടെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് അത് കാരണമാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ ബിജെപി ശക്തിപ്രാപിച്ച് അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























