മംഗലാപുരം ചെന്നൈ മെയിലിന്റെ രണ്ട് ബോഗികള്‍ വേര്‍പെട്ടു

പട്ടാമ്പിയില്‍ മംഗലാപുരം,ചെന്നൈ മെയിലിന്റെ രണ്ട് ബോഗികള്‍ തമ്മില്‍ വേര്‍പെട്ടു. ബി2, ബി3 ബോഗികളാണ് വേര്‍പെട്ടത്. പട്ടാമ്പി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ബോഗികള്‍ വേര്‍പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
വൈകുന്നേരം 6.45നാണ് സംഭവം. ബോഗികള്‍ വേര്‍പെട്ടത് അറിയാതെ ട്രെയിന്‍ കുറച്ച് ദൂരം മുന്നോട്ട് പോയി. സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ടതേയുള്ളതിനാല്‍ ട്രെയിന് വേഗത കുറവായിരുന്നു. അതിനാല്‍ വന്‍ അപകടം ഒഴിവായി. ബോഗികള്‍ വിട്ടുപോയ വിവരം അധികൃതര്‍ ലോക്കോ പൈലറ്റിനെ അറിയിക്കുകയും തുടര്‍ന്ന് ഷണ്ടിങ്ങിനായി തിരികെ എത്തിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha























