Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഉമ്മന്‍ ചാണ്ടി വില്ലനാകുമ്പോള്‍; ഉമ്മന്‍ ചാണ്ടിക്ക് നഷ്ടമായത് അരനൂറ്റാണ്ടു കൊണ്ട് കെട്ടിപ്പടുത്ത അണികള്‍ക്കിടയിലെ വിശ്വാസ്യത

08 JUNE 2018 10:57 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസില്‍ പൂകഞ്ഞുപൊങ്ങിയ കലാപം വെടിക്കെട്ടുയര്‍ത്തി രാജ്യസഭ സീറ്റ് കേരളാ കോണ്‍ഗ്രസിലൂടെ ജോസ് കെ മാണിക്കു നല്‍കിയതോടെയും ഇതിന്റെ തിരക്കഥ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയുടേതാണെന്നും അറിഞ്ഞതോടെ എ ഗ്രൂപ്പ് നേതാക്കള്‍ പോലും ഞെട്ടിത്തെറിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ തിരക്കഥ നടപ്പാക്കിയത് പി.കെ കുഞ്ഞാലിക്കുട്ടിയും.

ഉമ്മന്‍ ചാണ്ടി എന്ന നായകന്‍ വില്ലനായത് എങ്ങനെങ്ങനെ? ;-

കോണ്‍ഗ്രസിന്റെ പടനായകനായി, കാല്‍ നൂറ്റാണ്ടോളം എ.കെ ആന്റണിക്കു വേണ്ടി തിരശീലയ്ക്കു പിന്നിലും മുന്നിലും യുദ്ധം നയിച്ച ഉമ്മന്‍ ചാണ്ടിയാണ് രാജ്യസഭ സീറ്റിന്റെ പേരില്‍ പ്രതിനായകനായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് ലഭിക്കുമായിരുന്ന രാജ്യസഭ സീറ്റ് മുന്നണിക്കു പുറത്തുള്ള കെ.എം മാണിയുടെ കാല്‍ക്കല്‍ വച്ചതിനു പിന്നിലെ രാഷ്ട്രീയം സ്വന്തം അനുയായികളെ പോലും ബോധ്യപ്പെടുത്താനാകാത്ത അവസ്ഥയിലാണ്.

നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പാര്‍ട്ടി സ്ഥാനങ്ങള്‍ ഏറ്റെടുക്കാതെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന് വിവാദങ്ങളെ അതിജീവിച്ചാണ് ഉമ്മന്‍ ചാണ്ടി വീണ്ടും കോണ്‍ഗ്രസില്‍ ശക്തനായത്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടെങ്കിലും ഫലപ്രഖ്യാപനത്തിനും മുന്നേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തപ്പെട്ടത് ഉമ്മന്‍ ചാണ്ടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അര്‍പ്പിച്ച വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതായി. എന്നാല്‍ ഇതിനിടെ അണിയറയില്‍ എക്കാലത്തും യു.ഡി.എഫ് മുന്നണിയിലെ സമ്മര്‍ദ്ദ ശക്തികളായ കുഞ്ഞാലിക്കുട്ടി മാണി കൂട്ടുകെട്ടുമായി ഉമ്മന്‍ ചാണ്ടി ധാരണയിലെത്തി.

പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരുന്ന രമേശ് ചെന്നിത്തലയെ കഴിവുകേടുകള്‍ ഉയര്‍ത്തിക്കാട്ടി എന്നെന്നേക്കുമായി അധികാരസ്ഥാനത്തു നിന്നിറക്കി വിടുകയായിരുന്നു ഈ കൂട്ടുകെട്ടിനു പിന്നിലെ അത്യന്തിക ലക്ഷ്യം. അണിയറയിലെ കളി അറിയാതെ പാലം വലിക്കാന്‍ ശ്രമിച്ചതും നിലപാടുകളിലെ വിശ്വാസ്യതയില്ലായ്മയും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയിലേക്കു നയിച്ചപ്പോള്‍ സ്വാഭാവികമായും ചെന്നിത്തല പരാജയത്തിന് ഉത്തരവാദിയായി. എന്നാല്‍ ഇതിനു പിന്നാലെയാണ് മൂവര്‍ സംഘത്തിന്റെ രാജ്യസഭ സീറ്റെന്ന വിവാദമുയര്‍ത്തി തങ്ങളുടെ അജണ്ട നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി സീറ്റിന് അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുള്ള യുവതുര്‍ക്കികളെ രംഗത്തിറക്കി. ഇവരുടെ കലാപത്തിന് ഉമ്മന്‍ ചാണ്ടിയുടെ മൗനാനുവാദം ഉണ്ടായെന്നതും വ്യക്തം. അയോഗ്യനെന്നും വൃദ്ധനെന്നും കുര്യനെ യുവതുര്‍ക്കികള്‍ ആക്ഷേപിച്ചപ്പോള്‍ കോണ്‍ഗ്രസിലെ കാലാപം സ്വാഭാവികമായും നേതൃത്വത്തിന്റെ കഴിവുകേടിലേക്കു നീണ്ടു. ഇവിടെയും ചെന്നിത്തല സംശയനിഴലിലായി. കുര്യന് സീറ്റു നല്‍കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങളുടെ നിഴലിലാണ് നേതാക്കള്‍ ഡെല്‍ഹിയിലെ കേരള ഹൗസില്‍ നേതാക്കളെത്തിയത്. എന്നാല്‍ തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്ന ആരോപണമുന്നയിച്ച് കേന്ദ്രത്തിലെ ഭരണഘടനാ പദവിയുള്ള ഏക കോണ്‍ഗ്രസുകാരനായ പി.ജെ കുര്യന്‍ വെടിപൊട്ടിച്ചതോടെ അണികള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടായി.

എ ഗ്രൂപ്പിലെ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരും മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ബെന്നി ബെഹനാന്‍ എന്നിവരടക്കം കടുത്ത അമര്‍ഷത്തിലാണ്. ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ പോലും ഇക്കാര്യത്തില്‍ ആശയ വിനിമയം നടന്നില്ലെന്നും ഗ്രൂപ്പ് ഉന്നത നേതാക്കള്‍ക്ക് പരിഭവം ഉണ്ട്. പാണക്കാട്, പാല കേന്ദ്രങ്ങള്‍ക്ക് പാര്‍ട്ടിയെ വീണ്ടും ഉമ്മന്‍ ചാണ്ടി അടിയറവച്ചതായി എ ഗ്രൂപ്പിലെ ഉന്നത നേതാവ് പറഞ്ഞു. കേരള രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവന്ന കെ. കരുണാകരനെ പോലും ആഭ്യന്തരകലാപത്തിലൂടെ മുട്ടുകുത്തിച്ചിട്ടും പാര്‍ട്ടിയിലെ ആള്‍ക്കൂട്ടത്തിനൊപ്പവും അവര്‍ക്കു മുന്നിലും നടന്നാണ് ഉമ്മന്‍ ചാണ്ടി എക്കാലത്തും ജനകീയനും പടനായകനുമായത്. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട പ്രതികൂല സാഹചര്യത്തിലും പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്തിയ ഉമ്മന്‍ ചാണ്ടി ജോസ് മാണിയുടെ രാജ്യസഭാ പ്രവേശനമുണ്ടാക്കിയ മുറിവ് ഉണക്കിയെടുക്കാന്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന് കാത്തിരുന്നു തന്നെ കാണണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends