Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

തച്ചങ്കരി സാര്‍ ഞങ്ങളുടെ നാടിന്റെ 'ചങ്കാണ്; ഒരു ചേച്ചി ആവശ്യപ്പെട്ടപ്പോള്‍ 'ചങ്കുബസ്സ് 'തിരിച്ചുകൊടുത്ത സാര്‍ ഞങ്ങള്‍ മുന്നൂറോളം കുട്ടികളുടെ അപേക്ഷ കേള്‍ക്കാതിരിക്കില്ലെന്ന് ഉറപ്പുണ്ട്; ടാമിന്‍ ജെ. തച്ചങ്കരിക്ക് കുട്ടികളുടെ നിവേദനം

09 JUNE 2018 12:10 AM IST
മലയാളി വാര്‍ത്ത

'പ്രിയപ്പെട്ട തച്ചങ്കരി സാര്‍ ഞങ്ങളുടെ നാടിന്റെ 'ചങ്കാണ് ' സാര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്. ഞങ്ങളില്‍ പലരുടെയും മാതാപിതാക്കള്‍ പുലര്‍ച്ചെ 6 മണിയോടെ പാലായ്ക്കുപോകുന്നതും രാത്രി 9.30 ഓടെ നാട്ടിലേക്ക് തിരിച്ചു വരുന്നതും ഈ ബസ്സിലായിരുന്നു സാര്‍.

കഴിഞ്ഞ ഒരുമാസമായി ഈ സര്‍വ്വീസ് നിറുത്തിവച്ചിരിക്കുകയാണ് സാര്‍. ഒരു ചേച്ചി ആവശ്യപ്പെട്ടപ്പോള്‍ 'ചങ്കുബസ്സ് 'തിരിച്ചുകൊടുത്ത സാര്‍, ഞങ്ങള്‍ മുന്നൂറോളം കുട്ടികളുടെ അപേക്ഷ കേള്‍ക്കാതിരിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് . എത്രയും വേഗം ഞങ്ങളുടെ റൂട്ടിലെ സ്‌റ്റേ സര്‍വ്വീസ് പുനരാരംഭിക്കണം സാര്‍!'

ഏഴാച്ചേരി ജി.വി.യു.പി. സ്‌കൂളിലെയും, സെന്റ് ജോണ്‍സ് എല്‍.പി. സ്‌കൂളിലെയും, ചിറ്റേട്ട് ഗവ. എല്‍.പി. സ്‌കൂളിലെയും, അന്ത്യാളം സെന്റ്മാത്യൂസ് എല്‍.പി. സ്‌കൂളിലെയും ഏഴാച്ചേരി അംഗനവാടിയിലെയും കുട്ടികള്‍ ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി ടോമിന്‍ ജെ. തച്ചങ്കരിക്ക്  നല്‍കിയ നിവേദനത്തിന്റെ തുടക്കമാണിത്.

ഏഴാച്ചേരി സ്‌റ്റോണേജ് നേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും ഒത്തു ചേര്‍ന്ന് ഭീമഹര്‍ജ്ജി തയ്യാറാക്കിയിട്ടുള്ളത്.

രാമപുരം സ്‌റ്റേ ബസ്സ് സര്‍വ്വീസുകള്‍ നിറുത്തിയത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യു.കെ.ജി വിദ്യാര്‍ത്ഥികള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍വരെ ഒപ്പിട്ട ഭീമഹര്‍ജ്ജി ഇന്ന് പാലായിലെത്തുന്ന കെ.എസ്.ആര്‍.ടി.സി ,എം.ഡി. ടോമിന്‍ തച്ചങ്കരിക്ക് നല്കും.

പതിറ്റാണ്ടുകളായി രാത്രി 9.20 ന് ഏഴാച്ചേരി വഴിയും 9.30 ന് ചക്കാമ്പുഴ വഴിയും രാമപുരത്തേക്ക് നടത്തിയിരുന്ന സ്‌റ്റേ ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി. പാലാ ഡിപ്പോ അധികാരികള്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കിയിരുന്നു.

പുലര്‍ച്ചെ 5.30 ന് ചക്കാമ്പുഴ വഴിയും 6 ന് ഏഴാച്ചേരി വഴിയും ഏറ്റവും ആദ്യം പുറപ്പെടുന്ന സര്‍വ്വീസുമായിരുന്നു ഇത്. രാത്രിയിലെ അവസാന ട്രിപ്പും പുലര്‍ച്ചയിലെ ആദ്യ ട്രിപ്പും നിര്‍ത്തലാക്കിയതോടെ പാലായില്‍ നിന്ന് രാത്രി രാമപുരം റൂട്ടിലും രാമപുരത്തുനിന്ന് പുലര്‍ച്ചെ പാലാ റൂട്ടിലും പോകേണ്ട യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്.

രാമപുരം റൂട്ടിലുള്ള ഇരുപതില്‍പരം ട്രിപ്പുകളാണ് അടുത്ത കാലത്തായി പാലാ ഡിപ്പോയില്‍ നിന്നും നിര്‍ത്തലാക്കിയത്. ഇത് ഒരു തൊഴിലാളി യൂണിയന്‍ നേതാവും സ്വകാര്യബസ്സ് മുതലാളിമാരുമായുള്ള ഒത്തുകളിയുടെ ഭാഗമായാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നല്ല കളക്ഷനുള്ള രാമപുരം സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുമ്പോഴും ഏഴായിരം രൂപയില്‍ താഴെ മാത്രം കളക്ഷനുള്ള ഒരു സര്‍വ്വീസ് ഡിപ്പോയിലെ യൂണിയന്‍ നേതാവിന്റെ വീട്ടുപടിക്കല്‍ക്കൂടി ഇപ്പോഴും മുടങ്ങാതെ ഓടുന്ന വിവരവും യാത്രക്കാര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈരാറ്റുപേട്ട ഡിപ്പോയിലെ ഒരു ബസ് ആലുവയിലേയ്ക്ക് മാറ്റിയപ്പോള്‍ അതിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ത്ഥി കൂടിയായിരുന്ന പെണ്‍കുട്ടി പരാതിയുമായി കെഎസ്ആര്‍ടിസിയെ തന്നെ സമീപിക്കുകയും അതറിഞ്ഞ എംഡി നേരിട്ടിടപെട്ട് ബസ് തിരിച്ചുകൊടുത്തതും വാര്‍ത്തയായിരുന്നു.

ബസിനെ ചങ്ക് എന്ന് പെണ്‍കുട്ടി വിശേഷിപ്പിച്ചതിനാല്‍ ആ ബസിനും ചങ്ക് എന്ന് പേര് നല്‍കാനും എംഡി ടോമിന്‍ തച്ചങ്കരി ഉത്തരവായിരുന്നു. അത് വളരെയധികം വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ അന്ന് ആ പെണ്‍കുട്ടി ആവശ്യപ്പെട്ടതിന് സമാനമായ കാര്യം തന്നെ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. എംഡി ടോമിന്‍ തച്ചങ്കരിയ്ക്കയച്ച തുറന്ന കത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends