സ്ഥിരം ബാത്ത്‌റൂമിനകടുത്തുവരുന്ന ആളെ തിരിച്ചറിയാന്‍ സിസിടിവി പരിശോധിച്ചു; ആളെ കണ്ട് യുവതി ഞെട്ടി; കള്ളനല്ല എന്നാല്‍ നഗ്‌നനായി സിഗരറ്റ് വലിച്ച് നടക്കുന്ന ഒരാള്‍

രാത്രി കാലങ്ങളില്‍ എന്നും വീട്ടില്‍ ആരോ വരുന്നതായി വീട്ടുകാര്‍ക്ക് സംശയം ഉണ്ടായിരുന്നു. എന്നാല്‍ അത് മോഷ്ടാവാണെന്നുളള ധാരണയാണ് കഴിഞ്ഞ ദിവസം സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടതോടെ പൊളിഞ്ഞത്. നഗ്‌നനായി സിഗരറ്റ് വലിച്ച് നടക്കുന്ന ആളെയാണ് വീഡിയോയില്‍ കണ്ടത്. അടുത്തിടെ പ്രദേശത്ത് കള്ളന്മാരുടെ ശല്യം ഉണ്ടായതും വാര്‍ത്തകളിലും മറ്റും കള്ളന്മാരുടെ അക്രമത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നതും മൂലം അമ്മയും മകളും മാത്രം താമസിക്കുന്ന വീടിന്റെ സുരക്ഷയ്ക്കായാണ് സിസിടിവി ഘടിപ്പിച്ചത്.
മാന്യമായി വസ്ത്രം ധരിച്ചെത്തിയ നാല്‍പത് വയസ് പ്രായം വരുന്ന പുരുഷനാണ് സിസിടിവിയില്‍ പതിഞ്ഞത്. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഇയാളുടെ വേഷം ഒരു മുണ്ട് മാത്രമായി കുറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇരുനില വീട്ടില്‍ ആദ്യം കിടപ്പുമുറികളുടെ ജനാലകള്‍ക്ക് അരികിലും പിന്നീട് ബാത്ത്‌റൂമിന് സമീപവും ഇയാള്‍ എത്തിയതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് അശ്വിനി ശേഖര്‍ പറയുന്നു. എന്നാല്‍ ഇയാള്‍ ഏത് ഭാഗത്ത് നിന്നാണ് വരുന്നതെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ ദൃശ്യങ്ങളില്‍ വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. പരിസരപ്രദേശത്തുള്ളവര്‍ ആരെങ്കിലുമാണോയെന്ന് വ്യക്തമല്ലെന്ന് അശ്വിനി ശേഖര്‍ പറയുന്നു.
ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന കുടുംബത്തിലെ മൂത്ത മകള്‍ അശ്വിനി ശേഖര്‍ പങ്കുവച്ച ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്ത് അറിയുന്നത്. മുകള്‍ നിലയിലെ ബാത്ത്‌റൂമിന് പുറത്ത് ആരോ ഉണ്ടെന്ന സംശയം തോന്നിയ സഹോദരി സിസിടിവി പരിശോധിച്ചപ്പോള്‍ നഗ്‌നനായി സിഗരറ്റ് വലിച്ച് നടക്കുന്ന ഇയാളെ കാണുകയും ചെയ്തതോടെയാണ് അയല്‍ക്കാരെയും പൊലീസിനെയും വിളിച്ചത്. ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ അയല്‍ക്കാര്‍ അകത്ത് എത്തുമ്പോഴേക്കും ഇയാള്‍ കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഇതിന് മുമ്പ് പല തവണ ഇരുട്ട് പരക്കുന്നതോടെ ഇയാള്‍ വീടിന് സമീപം എത്തിയത് ശ്രദ്ധയില്‍ പെടുന്നത്.
https://www.facebook.com/Malayalivartha























