സീറ്റ് ലഭിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട സാഹചര്യത്തില്‍; എല്ലാം പാര്‍ട്ടി തീരുമാനമെന്ന് ജോസ് കെ. മാണി

പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ജോസ് കെ. മാണി എംപി. സീറ്റ് ലഭിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട സാഹചര്യത്തിലാണെന്നും. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ കോട്ടയത്ത് നിന്നുള്ള ലോക്‌സഭാംഗമായ ജോസ് കെ. മാണി. കേരളത്തില്‍ നിന്ന് മൂന്ന് രാജ്യ സഭാ സീറ്റുകളിലേക്കാണ് ഒഴിവു വരുന്നത്. ഇതില്‍ സിപിഎം സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എളമരം കരീമിനെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി ജോസഫ് എം പുതുശേരിയുടെയും തോമസ് ചാഴികാടന്റെയും തോമസ് ഉണ്ണിയാടന്റെയും പേരുകള്‍ ഉയര്‍ന്നിരുന്നു. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഉപേക്ഷിച്ച് ബാര്‍കോഴ ആരോപണത്തെ തുടര്‍ന്നായിരുന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ മാണി യുഡിഎഫ് വിട്ടത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പോടെയാണ് രാജ്യസഭാ സീറ്റ് ഉറപ്പിച്ച് മാണി വീണ്ടും യു.ഡി.എഫിലേക്ക് എത്തി. അതേസമയം വിവാദങ്ങള്‍ പൊട്ടി പുറപ്പെട്ടതോടെ താന്‍ രാജ്യസഭയിലേക്കില്ലെന്നും ജോസ് കെ മാണിയെ രാജ്യസഭയിലേക്കയക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അതേസമയം കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു വര്‍ഷത്തിനകം വരുന്നതിനാലാണിത്. ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ സൂചന നല്‍കി.
https://www.facebook.com/Malayalivartha

























