Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍, 52 ദിവസത്തെ ട്രോളിങ് നിരോധനം ജൂലൈ 31ന് അവസാനിക്കും

09 JUNE 2018 08:26 AM IST
മലയാളി വാര്‍ത്ത

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍. 52 ദിവസത്തെ ട്രോളിങ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക. പരമ്പരാഗത വള്ളങ്ങള്‍ക്ക് മീന്‍പിടിത്തത്തിന് അനുവാദമുണ്ട്.
ഔട്ട് ബോര്‍ഡ്, ഇന്‍ ബോര്‍ഡ് യാനങ്ങള്‍ക്കും ആഴക്കടലില്‍ പോകുന്നതിന് തടസ്സമുണ്ടാകില്ല. യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനത്തിന് നിരോധനം വരുന്നതോടെ നിരവധി മീന്‍പിടിത്ത തൊഴിലാളികളുടെയും അനുബന്ധ മേഖലയിലുള്ളവരുടേയും കുടുംബങ്ങള്‍ക്ക് ഇനി വറുതിയുടേയും വിശ്രമത്തിന്‍േറയും നാളുകളാണ്.

കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നത് ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബര്‍ കേന്ദ്രീകരിച്ചാണ്. 450ഓളം ബോട്ടുകളാണ് മീന്‍പിടിത്തത്തിനായി ഇവിടെനിന്ന് പുറപ്പെടുന്നത്. ഫിഷറീസ് വകുപ്പിന്റെ കണക്കു പ്രകാരം 27,500 ഓളം തൊഴിലാളികള്‍ ജില്ലയില്‍ നേരിട്ട് മത്സ്യബന്ധന മേഖലയിലുണ്ട്.

ട്രോളിങ് നിരോധനത്തോടെ ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടുകള്‍ ഒരുമിച്ച് നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതിനാല്‍ തൊട്ടടുത്ത പ്രദേശങ്ങളായ കരുവന്‍ തിരുത്തി, ബി.സി റോഡിലെ ചീര്‍പ്പ് പാലം തുടങ്ങിയ സ്ഥലങ്ങളിലായാണ് ഇനി മുതല്‍ കെട്ടിയിടുക. ഈ കാലയളവില്‍ കുറേ ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി ബേപ്പൂരിലെ വിവിധ യാര്‍ഡുകളിലും കൊച്ചിയിലെ മുനമ്പം ഹാര്‍ബറിലേക്കും കൊണ്ടുപോകും. ട്രോളിങ് നിരോധനം കണക്കുകൂട്ടി എല്ലാ ബോട്ടുകളും കരയ്‌ക്കെത്തിയതോടെ ജി.പി.എസ്, എക്കോ സൗണ്ടര്‍, വയര്‍ലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചുമാറ്റി സുരക്ഷിതമാക്കി.

നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാര്‍ബറുകളിലും ശനിയാഴ്ച മുതല്‍ കൂടുതല്‍ പൊലീസി!ന്റെ സേവനം ഉറപ്പാക്കും. 12 നോട്ടിക്കല്‍ മൈലിന് പുറത്ത് മീന്‍പിടിക്കുന്നതിന് കേന്ദ്ര ഗവണ്‍മന്റെിന്റെ നിരോധനവും നിലവിലുണ്ട്. ഇത് കര്‍ശനമായി പാലിക്കാന്‍ കോസ്റ്റ് ഗാര്‍ഡിനെയും മറൈന്‍ എന്‍ഫോഴ്‌സ്മന്റെിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിരോധനം ഉറപ്പുവരുത്താനായി ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്മന്റെും സംയുക്തമായി കടലിലും കരയിലും നിരീക്ഷണം ശക്തമാക്കും.

ബോധവത്കരണത്തിന്റെ ഭാഗമായി നോട്ടീസ് വിതരണവും മൈക്ക് അനൗണ്‍സ്മന്റെും നടത്തുന്നുണ്ട്. പ്രത്യേക സംയുക്ത പട്രോളിങ്ങും കടലിലും കരയിലും നടക്കും. ഇതിനായി പരിശീലനം ലഭിച്ച സുരക്ഷ ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്. പൊലീസിന്റെ സഹായവുമുണ്ടാകും.

കാലാവസ്ഥ മുന്നറിയിപ്പുകളും ബന്ധപ്പെട്ട വകുപ്പുകളുടെ മറ്റു നിര്‍ദേശങ്ങളും പാലിച്ച് മതിയായ സുരക്ഷാക്രമീകരണങ്ങളോടെ മാത്രമേ പരമ്പരാഗത വള്ളങ്ങള്‍ കടലിലിറങ്ങാവൂ. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് തുറമുഖ വകുപ്പിന്റെ കീഴില്‍ ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങി. ആഗസ്റ്റ് 31 വരെ ഇരുപത്തിനാലു മണിക്കൂറും പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി മത്സ്യത്തൊഴിലാളികള്‍ക്ക് ബന്ധപ്പെടാം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends