ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കംപാര്‍ട്ടുമെന്റുകള്‍ വേര്‍പ്പെട്ടു, അവസരോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കംപാര്‍ട്ട്‌മെന്റുകള്‍ വേര്‍പ്പെട്ടു. മംഗളൂരു ചെന്നൈ മെയിലിന്റെ കംപാര്‍ട്ട്‌മെന്റുകളാണ് ഒടിക്കൊണ്ടിരിക്കെ പട്ടാമ്പി സ്‌റ്റേഷനില്‍ നിന്നും വേര്‍പെട്ടത്. കംപാര്‍ട്ട്‌മെന്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന കപ്ലിംഗ് പൊട്ടിയതിനെ തുടര്‍ന്നാണിത്.
സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂറുകളോളം പിടിച്ചിട്ടു. ഇന്ന് വൈകുന്നേരം ഏഴ് മണിക്കായിരുന്നു സംഭവമുണ്ടായത്. എഞ്ചിന്‍ ഏഴ് കംപാര്‍ട്ടുമെന്റുകളുമായി രണ്ട് മീറ്റര്‍ നിങ്ങിയപ്പോഴേക്കും ലോക്കോ പൈലറ്റിന് സിഗ്‌നല്‍ ലഭിക്കുകയും വണ്ടി ഉടന്‍ നിര്‍ത്തുകയായിരുന്നു. പട്ടാമ്പി സ്‌റ്റേഷനില്‍ വണ്ടി നിര്‍ത്തിയതിനാല്‍ വേഗത കുറവായിരുന്നു.
ട്രെയിന്‍ പെട്ടെന്ന് നിര്‍ത്താനായതിനാല്‍ വന്‍ അപകടം ഒഴിവായി. പൊട്ടിയ കപ്ലിംഗ് സ്‌റ്റേഷനിലും വണ്ടിയിലും ഉണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെ ശരിയാക്കുകയായിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്നെത്തിയ മെക്കാനിക്കല്‍ വിഭാഗം അപകട സാദ്ധ്യതയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്.
https://www.facebook.com/Malayalivartha























