Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

എന്റെ സഹോദരിയെ കാണാതെ വേദനിക്കുന്ന പപ്പയെ കുറിച്ച് മോശമായി പലരും പറയുന്നു; സഹായിക്കാൻ എന്ന പേരിൽ ആരും ഇനി വീട്ടിലേക്ക് വരേണ്ടതില്ല- പി.സി.ജോര്‍ജിന്റെ ആരോപണങ്ങള്‍ക്കെതിരേ ജെസ്‌നയുടെ കുടുംബം

09 JUNE 2018 09:58 AM IST
മലയാളി വാര്‍ത്ത

ജെസ്ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച്‌ അപവാദ പ്രചാരണം നടക്കുന്നുവെന്ന ആരോപണവുമായി സഹോദരി. ജെസ്നയെ കാണാതായതിന്റെ ദുഃഖത്തില്‍ കഴിയുന്ന തങ്ങളെ തളര്‍ത്തുന്ന രീതിയിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവർ അതില്‍നിന്നു പിന്മാറണമെന്നു സഹോദരി ജെസി സമൂഹമാധ്യമത്തിലെ വിഡിയോയിൽ അഭ്യർഥിച്ചു.

‘അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ ചേര്‍ത്തു പലരും കഥകള്‍ മെനയുകയാണ്. വസ്തുത അന്വേഷിക്കാന്‍ തയാറാകുന്നില്ല. പപ്പയെക്കുറിച്ചു മോശമായ പലതും പറയുന്നുണ്ട്. തനിക്കും സഹോദരനും പപ്പയെ പൂര്‍ണവിശ്വാസമാണ്. അമ്മ മരിച്ച ശേഷം കരുതലോടെയാണു പപ്പ ഞങ്ങളെ ശ്രദ്ധിച്ചിരുന്നത്. ജെസ്‌ന തിരിച്ചുവരുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്’– ജെസി പറയുന്നു. സഹായിക്കാന്‍ ആരും ഇനി വീട്ടിലേക്കു വരേണ്ടതില്ല. കുടുംബത്തെ തളര്‍ത്തുന്ന വിധത്തിലുള്ള ആരോപണങ്ങള്‍ ഇനി ഉണ്ടാവരുതെന്നും ജെസി അഭ്യർഥിച്ചു.

ജെസ്‌നയുടെ വീട്ടുകാരൂടെ പെരുമാറ്റത്തില്‍ സംശയം ഉണ്ട് എന്നും പിതാവിനെ ചോദ്യം ചെയ്താല്‍ കാര്യങ്ങളുടെ ചുരുളഴിയും എന്നും കഴിഞ്ഞ ദിവസം പ്രമുഖ നേതാവും എം എല്‍ എ യുമായ വ്യക്തി ആരോപിച്ചിരുന്നു. താന്‍ ജെസ്‌നയുടെ വീടു സന്ദര്‍ശിച്ചപ്പോള്‍ പിതാവിനും സഹോദരങ്ങള്‍ക്കും തിരോധാനത്തില്‍ ദു:ഖമുള്ളതു പോലെ തോന്നിയില്ല എന്നായിരുന്നു എം എല്‍ എ പറഞ്ഞത്.

ജെസ്‌നയുടെ പിതാവിനെക്കുറിച്ചു നാട്ടുകാര്‍ക്കിടയില്‍ അത്ര നല്ല അഭിപ്രായം അല്ലെന്നും എം എല്‍ എ ആരോപിച്ചിരുന്നു. തങ്ങളെ സഹായിക്കാന്‍ ആരും ഇനി വീട്ടിലേയ്ക്കു വരേണ്ടതില്ല എന്നും കുടുംബത്തെ തളര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടാകരുത് എന്നും വീഡിയോയില്‍ ജെസ്‌നയുടെ സഹോദരി ജെസി പറയുന്നു.

അതിനിടെ, ജെസ്നയ്ക്കായുള്ള അന്വേഷണത്തിൽ ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിൽ വിവരശേഖരണ പെട്ടി സ്ഥാപിക്കുകയാണു പൊലീസ്. ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, ജെസ്നയുടെ സ്ഥലമായ മുക്കൂട്ടുതറ, വെച്ചൂച്ചിറ തുടങ്ങിയിടങ്ങളിലാണു വിവരശേഖരണപ്പെട്ടി വയ്ക്കുന്നത്.

തിരോധാനത്തെക്കുറിച്ചു പല അഭിപ്രായങ്ങളും നാട്ടിൽ പരക്കുന്നുണ്ടെങ്കിലും ആരും പൊലീസിനെ അറിയിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം ജെസ്നയ്ക്കായി ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വനമേഖലകളിൽ പൊലീസ് സംഘമായി തിരച്ചിൽ നടത്തിയിരുന്നു. പരുന്തുംപാറ, മത്തായി കൊക്ക, കോലാഹലമേട്, വാഗമൺ, പൊന്തൻപുഴ, മുണ്ടക്കയം, വലിയകാവ്, എരുമേലി എന്നീ വനമേഖലകളിൽ 125 പൊലീസുകാർ 10 സംഘങ്ങളായി തിരിഞ്ഞാണു പരിശോധന നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends