Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഇടയ്ക്കിടയ്ക്കുള്ള യുവതിയുടെ വീട് സന്ദർശനം... വീട്ടുകാരില്‍ ചിലര്‍ ബന്ധത്തെ എതിര്‍ത്തിരുന്നെങ്കിലും യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹം നടത്താന്‍ തയാറാകുകയായിരുന്നു; പെണ്‍വീട്ടുകാരും യുവതിയും ചെറുക്കന്റെ വീടു കാണണം എന്നു നിര്‍ബന്ധം പിടിച്ചപ്പോള്‍ കൊട്ടാരക്കര ഗണപതിക്ഷേത്രത്തിനു സമീപത്തുള്ള ഒരു വീട്ടില്‍ ഇവരെ കൊണ്ടു പോയി... പക്ഷെ അന്ന് സംഭവിച്ചത് മറ്റൊന്ന്... വിവാഹത്തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശി റാണിയെയും കൂടെ അമ്മാവനായി അഭിനയിച്ച വീരനെയും തപ്പി പോലീസ്

09 JUNE 2018 09:50 AM IST
മലയാളി വാര്‍ത്ത

വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ വിവാഹം ചെയ്തയാൾ പെണ്ണാണെന്നറിഞ്ഞ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. ആണാണെന്നു കരുതി തിരുവനന്തപുരം സ്വദേശിനി വിവാഹം കഴിച്ചതു കൊല്ലം സ്വദേശിയായ യുവതിയെ. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കു പരാതിയില്ല എന്നു പറഞ്ഞെങ്കിലും വിഷയം സോഷില്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സ്‌പെഷില്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്വര്‍ണ്ണം തട്ടിയെടുക്കാനായിരുന്നോ വിവാഹം എന്നു പോലീസ് സംശയിക്കുന്നു.

കരുനാഗപ്പള്ളി സ്വദേശി സുബ്രഹ്മണ്യ ശ്രീറാമെന്നാണ് ഇയാള്‍ വിവാഹസമയത്തു നല്‍കിയ വിലാസം. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലം സ്വദേശിയായ റാണിയാണു സ്ത്രീയെന്നു പോലീസിനു സൂചന ലഭിക്കുകയായിരുന്നു. ഇയാള്‍ എങ്ങനെയാണു വ്യാജപേരില്‍ ടെക്‌നോപാര്‍ക്കില്‍ കയറിപ്പറ്റിയത് എന്നതാടക്കമുള്ള വിഷയങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

നിലവില്‍ റാണി ഒളിവിലാണ്. വിഷയത്തെക്കുറിച്ചു ടെക്ക്‌നോപാര്‍ക്കും അന്വേഷണം നടത്തുന്നുണ്ട്. പോത്തന്‍കോട് സ്വദേശിയായ ബി എഡ് ബിരുദധാരിയായ യുവതി ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴായിരുന്നു യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് മറ്റൊരു ജോലി തേടി ശ്രീറാം പോയി എങ്കിലും യുവതിയുമായുള്ള ബന്ധം തുടര്‍ന്ന്. ഇടയ്ക്കിടയ്ക്ക് ഇയാള്‍ യുവതിയുടെ വീടും സന്ദര്‍ശിക്കാറുണ്ടായിരുന്നു. യുവതിയുടെ വീട്ടുകാരില്‍ ചിലര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു എങ്കിലും യുവതിയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ വിവാഹം നടത്താന്‍ തയാറാകുകയായിരുന്നു.

പെണ്‍വീട്ടുകാരും യുവതിയും ചെറുക്കന്റെ വീടു കാണണം എന്നു നിര്‍ബന്ധം പിടിച്ചപ്പോള്‍ കൊട്ടാരക്കര ഗണപതിക്ഷേത്രത്തിനു സമീപത്തുള്ള ഒരു വീട്ടില്‍ ഇവരെ കൊണ്ടു പോയി. എന്നാല്‍ മാതാപിതാക്കള്‍ എറണകുളത്താണ് എന്നും തങ്ങള്‍ ബ്രഹ്മണ കുലത്തിലുള്ളവരായതിനാല്‍ ജാതിക്കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നും ഇയാള്‍ പെണ്ണിന്റെ ബന്ധുക്കളൊടു പറഞ്ഞു.

വരന്റെ അമ്മാവന്‍ എന്ന പേരില്‍ ഒരാള്‍ എത്തിരുന്നു. ഇയാളുടെ സാന്നിധ്യത്തിലാണ് വിവാഹ തിയതി തീരുമാനിച്ചത് എന്നാണ് വിവരം. വിവാഹത്തിനു ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 100 ഓളം പേര്‍ പങ്കെടുക്കും എന്നായിരുന്നു വരന്‍ പെണ്‍വീട്ടുകാരെ അറിയിച്ചിരുന്നത്. പോത്തന്‍കോട് പാണിമൂലംക്ഷേത്രത്തില്‍ സദ്യയോടുകൂടി വിവാഹം നടത്തി.

എന്നാല്‍ കല്യാണത്തിന് വരുന്ന വഴിക്കു ബന്ധുക്കള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടു എന്നും മുഹൂര്‍ത്തം തെറ്റണ്ടാ എന്നു കരുതിയാണു തനിച്ചു വന്നത് എന്നും വരന്‍ യുവതിയുടെ വീട്ടുകാരോടു പറഞ്ഞു. താലികെട്ടലിനു ശേഷം ലോഡ്ജിലേയ്ക്കായിരുന്നു വരന്‍ യുവതിയെ കൊണ്ടു പോയത്. മണിയറയില്‍ എത്തിയ വരന്‍ താന്‍ ഭിന്നലിംഗക്കാരാനാണ് എന്നു യുവതിയോടു പറഞ്ഞു.

ഇയാള്‍ തമാശ പറയുകയാണെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം യുവതിയുടെ ഫോണില്‍ വന്ന മെസേജി നിന്നു വരന്‍ സ്ത്രീയാണെന്ന കാര്യം ഇവര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നു യുവതി ഈ വിവരം വീട്ടുകാരെ അറിയിച്ചു. ആദ്യ രാത്രിയില്‍ തന്നെ വരന്‍ ചോദിച്ചതു വധുവിന്റെ സ്വര്‍ണ്ണമായിരുന്നു. എന്നാല്‍ അതു വീട്ടുകാര്‍ ഊരി വാങ്ങിച്ചു എന്ന് വധു പറഞ്ഞു.

പിറ്റെന്നു രാവിലെ വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വധുവിന്റെ വീട്ടുകാര്‍ ഇരുവരേയും വീട്ടില്‍ എത്തിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends