കോഴിക്കോട് ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി, നിരവധി ട്രെയിനുകള്‍ വൈകുന്നു

കടലുണ്ടിക്ക് സമീപത്ത് ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6.15ഓടെയാണ് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കില്‍ മരം വീണത്. ഇതേ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകുകയാണ്.
കടലുണ്ടിക്കും ഫറൂഖിനുമിടയില്‍ സിംഗിള്‍ ലൈനില്‍ ഭാഗികമായി ട്രെയിനുകള്‍ കടത്തിവിടുന്നു. ലൈന്‍ ശരിയാവാന്‍ സമയമെടുക്കുമെന്നാണ് സൂചന. ഇലക്ട്രിക് ലൈനിനും കേടുപാടുപ്പറ്റിയിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha























