കോട്ടയത്തെ കിടുകിടാ വിറപ്പിക്കുന്ന ഗുണ്ടാ തലവൻ അലോട്ടിയുടെ സാഹസങ്ങളിൽ കടുത്ത ആരാധകനായി മാറി 50 അംഗ സംഘത്തിൽ ചേർന്ന് 14കാരനും; കഞ്ചാവിന് അടിമയായ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതോടെ വീട്ടുകാരും ഇറക്കി വിട്ടു: അലഞ്ഞുനടന്ന 14കാരനെ ദത്തെടുത്ത് അലോട്ടി സഹായിയാക്കി!! ജെയ്സ്മോൻ അകത്താകുമ്പോൾ വീട്ടുകാര്യങ്ങൾ മുതൽ കഞ്ചാവ് വില്‍പ്പന വരെ നോക്കി നടത്തുന്നത് ദത്ത് പുത്രൻ...

എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതി ജെയ്സ്മോനെ (അലോട്ടി–24) കഴിഞ്ഞ ദിവസം പോലീസ് സാഹസികമായി പിടികൂടിയിരുന്നു. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ കുപ്രസിദ്ധനായ അലോട്ടിയെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണു പോലീസ് പിടികൂടിയത്. ഇയാള്‍ ഗുണ്ടയും കഞ്ചാവ് വിതരണക്കാരനുമാണ്.
കപ്പ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ അലോട്ടി കോട്ടയം ടൗണിലെ ലോഡ്ജ് മാനേജരെ കൊലപ്പെടുത്തിയ കേസില്‍ വീണ്ടും അകത്തായിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി കഞ്ചാവ് വില്‍പ്പനടത്തി. ഇത് റെയ്ഡ് ചെയ്യാന്‍ എത്തിയ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്‌പ്രെ അടിച്ച് അലോട്ടി രക്ഷപ്പെട്ടു.
കൂടാതെ വില്ലൂന്നി, കായംകുളം എന്നിവിടങ്ങിളില്‍ ഭവനഭേതനം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ നിരവധി കേസിലും അലോട്ടി മുഖ്യപ്രതിയാണ്. 50 പേര് അടങ്ങുന്ന ഗുണ്ട സംഘത്തിന്റെ തലവന്‍ കൂടിയാണ് 24 കാരന്‍ അലോട്ടി. അലോട്ടിയുടെ ഗുണ്ട സംഘത്തില്‍ 14 വയസ് പ്രായമുള്ളവര്‍ വരെയുണ്ട്. അലോട്ടിയുടെ കുപ്രസിദ്ധിയില്‍ മയങ്ങി വിദ്യാര്‍ത്ഥി കഞ്ചാവിന് അടിമയായയോടെ സ്‌കൂളില്‍ നിന്നു പുറുത്തക്കി.
വീട്ടുകാരുകൂടി 14 കാരന കൈവിട്ടതോടെ അലോട്ടി ഈ 9-ാം ക്ലാസുകാരനെ ദത്തെടുക്കുകയായിരുന്നു. എക്‌സ്സൈ് സംഘത്തെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അലോട്ടിക്കായി പോലീസ് തിരിച്ചില്‍ നടത്തുമ്ബോഴായിലരുന്നു ഒമ്ബതാം ക്ലാസുകാരനെ പോലീസ് കണ്ടെത്തിയത്. കുട്ടിക്ക് കഞ്ചാവും മദ്യവും അലോട്ടി നല്‍കിരുന്നു.
കഞ്ചാവ് വില്‍പ്പനയില്‍ അലോട്ടിയുടെ സഹായിയായിരുന്നു ഈ 14 കാരന്‍. അലോട്ടി ജയിലിലാകുന്ന സമയത്ത് അലോട്ടിയുടെ വീട്ടിലെ കാര്യങ്ങള്‍ ചെയ്ത് കൊടുത്തിരുന്നുത ഈ കുട്ടിയാണ്. ജയിലില്‍ കിടക്കുന്ന അലോട്ടിയെ കാണാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ കുട്ടി ജയിലില്‍ എത്താറുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഞ്ചാവ് ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കുട്ടിയെ ഓപ്പറേഷന്‍ ഗുരുകുല പദ്ധതിയുടെ ഭാഗമായി കൗണ്‍സിലിങ് നടത്തി എങ്കിലും പ്രയോജനം ഉണ്ടായില്ല. ജില്ലയില്‍ അലോട്ടിക്ക് സഹായം ചെയ്യാന്‍ നിരവധി പേരുണ്ട് എന്നും അലോട്ടി ജയിലിലാകുമ്ബോഴും പുറത്ത് കഞ്ചാവു കച്ചവടം പൊടിപൊടിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അലോട്ടിയുടെ സംഘത്തില്‍ ഉള്ളവരെല്ലാം 25 വയസില്‍ താഴെയുള്ളവരാണ്.
https://www.facebook.com/Malayalivartha























