കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു

സംസ്ഥാനത്ത കനത്ത മഴ തുടരുന്നു. വടക്കന്‍ കേരളത്തിലും ഹൈറേഞ്ച് മേഖലയിലുമാണ് ശക്തമായ മഴതുടരുന്നത്. വ്യാപകമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് ചാലിയം കപ്പലങ്ങാടി കുരിക്കല്‍ക്കണ്ടി ഖദീജ മരിച്ചു. കണ്ടറം പള്ളിക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം. ജില്ലയില്‍ പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്.
ഇടുക്കി ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാത്രി യാത്ര ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. കല്ലാര്‍കുറ്റി ഡാം എത് സമയവും തുറന്ന് വിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി ...
https://www.facebook.com/Malayalivartha























