പ്രതിസന്ധികളെ ഒക്കെയും അതിജീവിച്ച പെൺകുട്ടി എന്ന് നീനുവിനെ ചരിത്രം അടയാളപ്പെടുത്തും എന്നതിൽ സംശയമില്ല ; നീനുവിന്റെ ചിറകുകൾക്ക് ശക്തിപകരാൻ പിന്തുണയുമായി ചിന്ത ജെറോം

കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സിവിൽ സർവീസ് സ്വപ്നത്തിനു പിന്തുണയുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ഡിഗ്രി പഠനത്തിനൊപ്പം തന്നെ നീനു പാലായിൽ സിവിൽ സർവീസ് പരിശീലനക്ലാസിനും പങ്കെടുത്തിരുന്നു. യുവജനകമ്മീഷനും ചിന്താജെറോമും നീനുവിന്റെ പഠനത്തിനായുള്ള എല്ലാ ചിലവുകളും ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നീനുവിനെ കാണാനായി ചിന്ത കെവിന്റെ വീട്ടിൽ എത്തിയിരുന്നു. ജൂൺ പത്തിന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ചിന്ത നീനുവിന്റെ വീട്ടിലെ സന്ദർശനത്തെ കുറിച്ച് വ്യക്തമാക്കിയത്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ;
ഇന്ന് കോട്ടയത്ത് കെവിന്റെ വീട്ടിൽ വീണ്ടും പോയി. തന്റെ സ്വപ്നങ്ങളും ഇഷ്ടങ്ങളും നീനു പങ്കുവെച്ചു. ഡിഗ്രിയോടൊപ്പം തന്നെ പാലാ സെന്റ്തോമസ് ഇൻസ്റ്റിട്യൂട്ടിൽ സിവിൽ സർവീസ് കോച്ചിങ്ങിന് പൊയ്ക്കൊണ്ടിരുന്ന വിദ്യാർത്ഥിയായിരുന്നു നീനു. ഇത് കേട്ടപ്പോൾ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നി. BSC ജിയോളജി വിദ്യാർത്ഥിയായ നീനു അടുത്താഴ്ച മുതൽ പഠനം പുനരാരംഭിക്കം എന്ന് പറഞ്ഞിട്ടുണ്ട്.
നീനുവിൽ എനിക്ക് വല്യ പ്രതീക്ഷയാണുള്ളത്. അവളുടെ സ്വപ്നങ്ങൾക്ക് എല്ലാം ചിറക് വെക്കണം എന്നാണാഗ്രഹം. അതിനുവേണ്ടി സംസ്ഥാന യുവജന കമ്മീഷൻ ഇടപെടാൻ കഴിയുന്ന മേഖലകളിലെല്ലാം ഇടപെടും. യുവജന കമ്മീഷന്റെ പരിധിക്കും പരിമിതിക്കും ഉള്ളിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും.
പ്രതിസന്ധികളെ ഒക്കെയും അതിജീവിച്ച പെൺകുട്ടി എന്ന് നീനുവിനെ ചരിത്രം അടയാളപ്പെടുത്തും എന്നതിൽ സംശയമില്ല. നീനുവിന് ഒപ്പം നിൽക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നമുക്കതിനായി നീനുവിനൊപ്പം ഒത്തൊരുമിച്ച് നിൽക്കാം...
https://www.facebook.com/Malayalivartha























