വിദേശ വനിതയുടെ കൊലപാതകത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാന്‍ ഇല്ല : സഹോദരിയുടെ ആവശ്യപ്രകാരമാണ് ടൂറിസം വകുപ്പ് ഇടപെട്ടതെന്ന് കടകംപള്ളി സുരേന്ദ്രന്

വിദേശ വനിതയുടെ കൊലപാതകത്തില്‍ സര്‍ക്കാരിന് ഒളിക്കാന്‍ ഒന്നുമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സഹോദരിയുടെ ആവശ്യപ്രകാരമാണ് ടൂറിസം വകുപ്പ് വിഷയത്തില്‍ ഇടപെട്ടത്. ശാന്തികവാടത്തില്‍ സംസ്കരിച്ചതും സഹോദരിയുടെ നിര്‍ദേശപ്രകാരമാണെന്നും മന്ത്രി പറഞ്ഞു.
വിദേശവനിതയുടെ മരണത്തില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശവനിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ആദ്യം മുതല്‍ തന്നെ രാഷ്ട്രീയ ഇടപെടല്‍ സംശയിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന വിദേശ വനിതയുടെ കുംടുംബത്തിന്റെ ആവശ്യത്തില്‍ കോടതിയില്‍ നിലപാട് അറിയിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
വിദേശ വനിതയുടെ കൊലപാതകക്കേസിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുഹൃത്ത് ഇന്ന് രംഗത്തെത്തിയിരുന്നു. അന്വേഷണം ശരിയായ രീതിയില്ല നടക്കുന്നത്. കേസ് അവസാനിപ്പിക്കാനാണ് പോലീസിന് താത്പര്യമെന്നും സുഹൃത്ത് ആരോപിച്ചു.
മൃതദേഹം പെട്ടെന്ന് സംസ്കരിച്ചതില്‍ ദുരൂഹതയുണ്ട്. സംസ്കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും നടപടിയില്ല. നീതി തേടി അന്താരാഷ്ട്ര കോടതിയിലേക്ക് പോകാനും തയാറെന്നും സുഹൃത്ത് പറഞ്ഞു. ഇതിനു പിന്നാലെയാണ് മന്ത്രി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha