പെരുമ്പാവൂരില്‍ ചാരം പുറന്തള്ളുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ടണലില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം...

പെരുമ്പാവൂരില്‍ ചാരം പുറന്തള്ളുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ടണലില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ റൈസ്‌കോ കമ്പനിയിലായിരുന്നു അപകടം നടന്നത്. ബിഹാര്‍ സ്വദേശി രവി കിഷനാണ് മരിച്ചത്.
കാല്‍ വഴുതി രവി കിഷന്‍ ചാരം പുറന്തള്ളുന്നതിനുള്ള ടണലില്‍ വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ രവി കിഷനെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും പുറത്തിറക്കാന്‍ സാധിച്ചില്ല. ഫയര്‍ഫോഴ്സ് എത്തി ഒരു മണിക്കൂറിന് ശേഷമാണ് ഇയാളെ പുറത്തെത്തിച്ചത്. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. രവി കിഷന്‍ റൈസ്‌കോയില്‍ ജോലിയില്‍ ചേര്‍ന്നത് ഒരാഴ്ച മുമ്പായിരുന്നു .
"
https://www.facebook.com/Malayalivartha