ജമ്മു കാശ്മീരിലെ ഗാന്ധര്‍ബാലില്‍ നിന്നും മൂന്നു ദിവസത്തിനുശേഷം അമര്‍നാഥ് യാത്ര പുനരാരംഭിച്ചു

ജമ്മു കാഷ്മീരിലെ ഗാന്ധര്‍ബാലില്‍നിന്നു മൂന്ന് ദിവസത്തിനുശേഷം അമര്‍നാഥ് യാത്ര പുനഃരാരംഭിച്ചു. ഗാന്ധര്‍ബാലിലെ ബാല്‍ടാലില്‍നിന്ന് ഞായറാഴ്ച രാവിലെയാണ് യാത്ര പുനഃരാരംഭിച്ചത്. മോശം കാലാവസ്ഥയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്നാണ് യാത്ര നിര്‍ത്തിവച്ചത്. കഴിഞ്ഞ വര്‍ഷം തീര്‍ഥാടകര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
40,000 സായുധ സേനാംഗങ്ങളെയും പോലീസുകാരെയുമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കാഷ്മിരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള പരമ്പരാഗത തീര്‍ഥയാത്രയ്ക്ക് 2.6 ലക്ഷം പേരാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























