2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍

2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടികാഴ്ചയിലാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നിതീഷ് നടത്തിയത്. ജെ.ഡി.യുവിന്റെ ദേശീയ സെക്രട്ടറിമാര്‍, സംസ്ഥാന പ്രസിഡന്റുമാര്‍, ബീഹാറിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടിയുടെ യോഗത്തില്‍ പങ്കെടുത്തത്. ബി.ജെ.പിയുമായുള്ള സഖ്യം തുടരുകയെന്ന നിതീഷ് കുമാറിന്റെ ഫോര്‍മുല ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളും അംഗീകരിച്ചുവെന്നാണ് വിവരം.
അതേ സമയം, ബീഹാറില്‍ മാത്രമേ ബി.ജെ.പിയുമായുള്ള സഖ്യത്തെ സംബന്ധിച്ച് ധാരണയായുള്ളു. മറ്റ് സംസ്ഥാനങ്ങളില്‍ അവിടത്തെ സാഹചര്യം അനുസരച്ച് സഖ്യം രൂപീകരിക്കാനും ജെ.ഡി.യു യോഗത്തില്‍ ധാരണയായതായാണ് വിവരം.17 മുതല്‍ 18 സീറ്റില്‍ വരെ വേണമെന്ന ആവശ്യം ബി.ജെ.പിയോട് ഉന്നയിക്കാനാണ് പാര്‍ട്ടി തീരുമാനം.
ബി.ജെ.പിയും ജെ.ഡി.യുവും 17 വീതം സീറ്റുകളില്‍ മല്‍സരിച്ച് ആറ് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കും നല്‍കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. തുടര്‍ ചര്‍ച്ചകള്‍ക്കായി നിതീഷ് കുമാര്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























