50 കഴിഞ്ഞ കാര്യപ്രാപ്തിയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് യുപി സര്‍ക്കാര്‍; ഇതിനായി 50വയസ് കഴിഞ്ഞ് ജീവനക്കാര്‍ക്കായി പ്രത്യേക സ്‌ക്രീനിംഗ് നടത്താനും പിരിച്ച് വിടാനും സര്‍ക്കാര്‍

ജീവനക്കാരുടെ കാര്യപ്രാപ്തി അളക്കുന്നതിനായി പ്രത്യേക സ്‌കീനിംഗ് നടത്തി പിരിച്ച്‌വിടാനാണ് സര്‍ക്കാര്‍ തീരുമാനം. ജോലിയിലെ കൃത്യത, ജോലി പൂര്‍ത്തിയാക്കുന്നതിലെ വേഗത എന്നിവയെല്ലാമായിരിക്കും സ്‌ക്രീനിംഗില്‍ പരിശോധിക്കുക. ശേഷം പിരിച്ച് വിടേണ്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റുണ്ടാക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങളിലായി ഏകദേശം നാല് ലക്ഷത്തോളം തൊഴിലാളികള്‍ ഈ വിഭാഗത്തില്‍ പെടുന്നുണ്ട്. ജൂലൈ 31ന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുകുള്‍ സിംഹാള്‍ വകുപ്പ് മേധാവികള്‍ക്ക് നല്‍കിയ നോട്ടീസ്. 50 കഴിഞ്ഞ ജീവനക്കാര്‍ക്കായി പ്രത്യേക സ്‌ക്രീനിംഗ് നടത്താനും പിരിച്ച് വിടല്‍ നോട്ടീസ് നല്‍കാനും വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഉദ്യോഗസ്ഥരുടെ സംഘടനയടക്കം രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ 50 കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മൂന്ന് മാസത്തെ നോട്ടീസ് നല്‍കി പിരിച്ച് വിടാമെന്ന് യു.പി സര്‍ക്കാരിന്റെ സര്‍വീസ് ബുക്കില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























