ഡോക്ടര്‍ക്കും നഴ്‌സിനും കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ട പത്ത് വയസുകാരന് ദാരുണാന്ത്യം

ഡോക്ടര്‍ക്കും നഴ്‌സിനും കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ട പത്ത് വയസുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവമുണ്ടായത്. കഠിനമായ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബധാന്‍ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ ധര്‍മ്മപാല്‍ ഡോക്ടര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുിണ്ട്. കഴിഞ്ഞ ആഴ്ചയാണ് പനി ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ക്ക് പതിനായിരവും നഴ്‌സുമാര്‍ക്ക് അഞ്ഞൂറ് രൂപയും നല്‍കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ പിതാവിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. അവസ്ഥ ഗുരുതരമായ കുട്ടിയെ പിന്നീട് ലക്‌നൗവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ മരിക്കുകയായിരുന്നു.
ലക്‌നൗവിലേക്ക് എത്തിക്കാന്‍ വിളിച്ച ആംബുലന്‍സ് അഞ്ച് മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്നാണ് മകന്‍ മരിച്ചതെന്ന് ധര്‍മ്മപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കൈക്കൂലിയുടെ പേരില്‍ മകന്റെ ചികിത്സ നിഷേധിച്ച ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെയും നഴ്‌സുമാര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























