ബാങ്കുകളില്‍ അയക്കുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ എടുക്കുന്ന ആളുടേയും പേര് രേഖപ്പെടുത്തുവാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം

ബാങ്കുകളില്‍ അയക്കുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ എടുക്കുന്ന ആളുടേയും പേര് രേഖപ്പെടുത്തുവാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. ഇപ്പോള്‍ ആര്‍ക്കാണോ എടുക്കുന്നത് അയാളുടെ പേരുവിവരങ്ങള്‍ എഴുതാറുണ്ടായിരുന്നത്.
ബാങ്ക് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതവും ശക്തവുമാക്കുന്നതിനാണ് ഇത്തരം നയങ്ങളുമായി ആര്‍ബിഐ രംഗത്ത് വന്നിരിക്കുന്നത്. സെപ്തംബര്‍ 15 മുതല്‍ പേയ് ഓര്‍ഡറും ബാങ്കേഴ്‌സ് ചെക്കുകള്‍ പുതിയ നിയമം അനുസരിച്ചാകുമെന്നും ഉയര്‍ന്ന ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കള്ളപ്പണ വിനിമയം തടയുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ നടപടി. സെപ്റ്റംബര്‍ 15 മുതലാണ് ഇത് ബാധകമാകുക എന്നാണ് ആര്‍ബിഐ പറയുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5,152 കേസുകളിലായി 28,459 കോടിയുടെ തട്ടിപ്പാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിഡി അടക്കമുള്ള പണമിടപാടുകളിലെ പഴുതകള്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ ഏറെയും നടക്കുന്നതെന്നാണ് ആര്‍ബിഐയുടെ നിഗമനം.
https://www.facebook.com/Malayalivartha


























