സാനിറ്ററി നാപ്കിനുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി

ഇരുപതിയെട്ടാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സാനിറ്ററി നാപ്കിനുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ധനമന്ത്രി പീയുഷ് ഗോയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം, അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി.
ജിഎസ്ടി നികുതിഘടന കൂടുതല്‍ യുക്തിസഹമാക്കുകയെന്ന ലക്ഷ്യത്തോടെയാണു നീക്കം. പൊതുജനാരോഗ്യവുമായി നേരിട്ടു ബന്ധമുള്ളതും അസംഘടിത തൊഴില്‍മേഖലകള്‍ ഉള്‍പ്പെടുന്നതുമായ ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നു ജിഎസ്ടി നടപ്പായ 2017 ജൂലൈ മുതല്‍ ആവശ്യമുയര്‍ന്നിരുന്നു.
പൊട്ടിനും കണ്‍മഷിക്കുമില്ലാത്ത നികുതി എന്തുകൊണ്ടു നാപ്കിനു ചുമത്തുന്നുവെന്നു ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടു ചോദിക്കുകയും ചെയ്തിരുന്നു. ജിഎസ്ടിയുടെ ആദ്യവര്‍ഷം സര്‍ക്കാരിന് 7.41 ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിച്ചെന്നാണു കണക്ക്. 89,885 കോടി രൂപയാണു ശരാശരി പ്രതിമാസ വരുമാനം. ഏപ്രിലില്‍ 1.03 ലക്ഷം കോടി രൂപ ലഭിച്ചു. മേയ്, ജൂണ്‍ മാസങ്ങളില്‍ യഥാക്രമം 94,016 കോടി, 95,610 കോടി വീതവും.
https://www.facebook.com/Malayalivartha
























