വർഷങ്ങൾ നീണ്ട പ്രണയം.. എന്നിട്ടും മനസിലാക്കാൻ പറ്റിയില്ല കാമുകന് മറ്റൊരു കാമുകി ഉണ്ടെന്നുള്ള വിവരം... ആദ്യരാത്രിയില്‍ ആ കാഴ്ച്ച കണ്ട വധു ഞെട്ടി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ

കേരള-തമിഴ്‌നാട് അതിര്‍ത്തിഗ്രാമമായ കോയമ്പത്തൂരിലെ സായിബാബ കോളനിയിലാണു സംഭവം. ഇരുവരും പൊള്ളാച്ചിക്കടുത്ത് കിണത്തുകടവ് സ്വദേശികളാണ്. ഒരുവര്‍ഷം നീണ്ട പ്രേമത്തിനൊടുവില്‍ വീട്ടുകാര്‍ അറിയാതെ വിവാഹം കഴിച്ചാണ് ഇവിടെയെത്തിയത്.
ആദ്യരാത്രിതന്നെ ഭര്‍ത്താവിന്റെ കൈയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയിരിക്കുന്നതു നവവധുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. കാര്യം ചോദിച്ചപ്പോള്‍ യുവാവ് ഒഴിഞ്ഞുമാറി. അങ്ങനെയെങ്കില്‍, മറ്റാരുമായും ബന്ധമില്ലെന്നു ക്ഷേത്രനടയില്‍ സത്യം ചെയ്യണമെന്നായി ഭാര്യ. പിറ്റേന്നുതന്നെ ഭര്‍ത്താവിനെ കൈയോടെ ക്ഷേത്രത്തിലെത്തിച്ചു. എന്നാല്‍, സത്യംചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു.
വേദനകൊണ്ടു പുളഞ്ഞ യുവാവ് ഉറക്കെ കരഞ്ഞെങ്കിലും പെണ്‍കുട്ടി മര്‍ദനം തുടര്‍ന്നു. കാര്യം തിരക്കാനോ യുവാവിനെ രക്ഷിക്കാനോ ശ്രമിക്കുന്നതിനു പകരം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു ആള്‍ക്കൂട്ടം. ഇതിനിടെ ആരോ വിവരമറിയിച്ചതിനേത്തുടര്‍ന്നു പോലീസ് എത്തി. യുവാവ് വേദനകൊണ്ടു പുളയുമ്പോഴും മര്‍ദനത്തിന്റെ കാരണമറിഞ്ഞ പോലീസിനും നാട്ടുകാര്‍ക്കും ചിരിയടക്കാനായില്ല.
https://www.facebook.com/Malayalivartha
























