തോക്ക് യഥാര്‍ഥമാണെന്ന് വിശ്വസിക്കാന്‍ യുവതി തയ്യാറായില്ല; കളിത്തോക്കല്ലന്ന് തെളിയിക്കാന്‍ യുവാവ് വെടിവച്ചുകാണിച്ചു ഒടുവില്‍ യുവതിക്ക് ദാരുണ അന്ത്യം

ഡല്‍ഹിയിലാണ് സംഭവം നടക്കുന്നത്. ദില്‍ഷാദ് ഗാര്‍ഡനില്‍ താമസിക്കുന്ന ഉഷ എന്ന സ്ത്രീയെ അവരുടെ വസതിയില്‍ കാണാനെത്തിയതായിരുന്നു നിഷ്തി എന്ന യുവതി. സണ്ണിയും അവിടെയുണ്ടായിരുന്നു. ആ സമയത്ത് സണ്ണിയുടെ കൈവശം ഒരു തോക്കുണ്ടായിരുന്നു. എന്നാല്‍ തോക്ക് യഥാര്‍ഥമാണെന്ന് വിശ്വസിക്കാന്‍ നിഷ്തി തയ്യാറായില്ല. തുടര്‍ന്ന് നിഷ്തിയെ വിശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി സണ്ണി വെടിയുതിര്‍ക്കുകയായിരുന്നു. തോക്ക് വ്യാജമല്ലെന്നു തെളിയിക്കാനുള്ള സണ്ണിയുടെ ശ്രമത്തിനിടെ നിഷ്തിക്ക് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നും വയറിലാണ് വെടിയേറ്റതെന്നും പോലീസ് വ്യക്തമാക്കി. ഡല്‍ഹിയിലാണ് സംഭവം നടക്കുന്നത്
സംഭവസമയത്ത് സണ്ണി ലഹരി ഉപയോഗിച്ചിട്ടുണ്ടായിരുന്നു. തിമര്‍പുറില്‍നിന്നാണ് വെള്ളിയാഴ്ച സണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് നിഷ്തിയെ മൂന്നു നാലുപേര്‍ ചേര്‍ന്ന് വ്യാഴാഴ്ച സ്വാമി ദയാനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് നിഷ്തി മരിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























