ജാര്‍ഖണ്ഡില്‍ വീട്ടമ്മയടക്കം മൂന്നു പേരെ വെട്ടിക്കൊന്ന അക്രമിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ജാര്‍ഖണ്ഡില്‍ വീട്ടമ്മയും രണ്ട് മക്കളെ വെട്ടിക്കൊന്നു. സംഭവത്തില്‍ രോഷാകുലരായ ഗ്രാമീണര്‍ മാനസീക വിഭ്രാന്തിയുള്ള കൊലയാളിയെ വെട്ടിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം.ഛോട്ടു മുണ്ഡ എന്നയാളാണ് ബന്ധ്യന്‍ മുണ്ഡ എന്ന സ്ത്രീയേയും ഇവരുടെ മൂന്നു വയസുള്ള മകനെയും ഒരു വയസ്സുള്ള മകളെയും വെട്ടിക്കൊന്നത്.
മക്കള്‍ക്കൊപ്പം സ്ത്രീ പുറത്തേക്ക് പോകാനിറങ്ങവെ ആയിരുന്നു ആക്രമണം. അക്രമിയെ നാട്ടുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ശ്രമം വിജയിച്ചില്ല. ഛോട്ടുവിന്റെ ആക്രമണത്തില്‍ രണ്ടു ഗ്രാമീണര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
രോഷാകുലരായ നാട്ടുകാര്‍ അക്കമിയെ തല്ലിക്കൊല്ലുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് ഛോട്ടു ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























