കാലിക്കടത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനായി കേന്ദ്രം സമിതിക്ക് രൂപം നല്‍കി

കാലിക്കടത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനും രാജ്യത്ത് മൃഗസംരക്ഷണ നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കേന്ദ്രം സമിതിക്ക് രൂപം നല്‍കി. ബി.എസ്.എഫ് മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുധീര്‍കുമാര്‍ ശ്രീവാസ്തവ, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് മുന്‍ അംഗങ്ങളായ ഡോ. സന്ദീപ് ജെയ്ന്‍, ഡോ. എസ്.കെ. മിത്തല്‍, ഫുഡ് സ്റ്റാന്റഡേഡ് അതോറിറ്റിയിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഡയറക്ടര്‍ വിജയ്പാല്‍സിങ്, ന്യൂഡല്‍ഹിയിലെ ആനിമല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ചന്ദ്രശേഖര്‍, കമലേഷ് ഷാ എന്നിവരെ കേന്ദ്ര പരിശോധകാ സമിതി അംഗളായി നിയോഗിച്ച് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ഉത്തരവിറക്കി.
ഇവരെ സഹായിക്കാനും, സംസ്ഥാനജില്ലാതലങ്ങളില്‍ പരിശോധനകള്‍ക്കുമായി സമാന രീതിയിലുള്ള സമിതികളുണ്ടാക്കാനും മൃഗസംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കാനും നിര്‍ദ്ദേശിച്ച് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ എസ്.പി. ഗുപ്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും കത്തയച്ചു.
രാജ്യത്ത് കാലിക്കടത്തിന്റെയും അനധികൃത അറവിന്റെയും മൃഗബലിയുടെയും പേരില്‍ ആള്‍ക്കൂട്ട അക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നത് സുപ്രീംകോടതി വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിെനയും പ്രതിസന്ധിയിലാക്കി. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് മൃഗസംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കാനുള്ള നിര്‍ദ്ദേശം.
ആഘോഷങ്ങളില്‍ മൃഗങ്ങളെ കൊന്നൊടുക്കുകയോ ബലിയര്‍പ്പിക്കുകയോ ചെയ്യുന്നത് നിയമ ലംഘനമാണ്. കേന്ദ്രസമിതിയംഗങ്ങള്‍ സംസ്ഥാനജില്ലാതലങ്ങളില്‍ പരിശോധനക്കെത്തുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ ജോയിന്റ് ഡയറക്ടറില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥന്‍, പൊലീസ് അസിസ്റ്റന്റ് കമ്മിഷണറില്‍ താഴെയല്ലാത്ത ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥന്‍, അഡീഷണല്‍ ജില്ലാ കലക്ടറില്‍ താഴെയല്ലാത്ത റവന്യൂ ഉദ്യോഗസ്ഥന്‍, മൃഗസംരക്ഷണവകുപ്പില്‍ ജോയിന്റ് ഡയറക്ടറില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥന്‍, തദ്ദേശവകുപ്പിലെ എക്‌സിക്യുട്ടീവ് ഓഫീസറില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥന്‍, മലിനീകരണനിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവര്‍ ഉണ്ടായിരിക്കണമെന്നും അനിമല്‍ വെല്‍ഫെയര്‍ബോര്‍ഡ് ചെയര്‍മാന്‍ സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. ഇവരെല്ലാം പരിശോധക സമിതിയില്‍ അംഗങ്ങളുമാവണമെന്നും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha


























