ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു

ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ കാവേരി ആശുപത്രിയില്‍ എത്തിയാണ് വെങ്കയ്യ നായിഡു കരുണാനിധിയെ കണ്ടത്. കരളിലും മൂത്ര നാളിയിലും അണുബാധ ഉണ്ടായതിനെ തുടര്‍ന്നു ശനിയാഴ്ച രാത്രിയാണ് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്. കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇന്നലെ ാത്രി എട്ടിന് പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനു ശേഷം ആശുപത്രി അധികൃതര്‍ കരുണാനിധിയെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും തന്നെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നുമായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























