മഹാരാഷ്ട്രയിലെ റായിഗഡിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ 25 മൃതദേഹങ്ങള്‍ കണ്ടെടുത്തു, ദേശീയ ദുരന്ത നിവാരണ സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നു

മഹാരാഷ്ട്രയിലെ റായിഗഡിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച 25 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശനിയാഴ്ച കൊങ്കണ്‍ കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്. 33 പേരാണ് അപകടത്തില്‍ മരിച്ചത്.ദേശീയ ദുരന്ത നിവാരണ സേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 500 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാണെന്നും ദേശീയ ദുരന്ത നിവാരണസേന അറിയിച്ചു.
സത്താറ ജില്ലയിലെ മഹാബലേശ്വര്‍ ഹില്‍സ്‌റ്റേഷനിലേക്കുള്ള യാത്രാ മധ്യേയാണ് ദപോലിയിലെ കൊങ്കണ്‍ കൃഷി വിദ്യാപീഠിലെ ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടത്.

https://www.facebook.com/Malayalivartha


























