മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മൊബൈല്‍ മോഷ്ടാക്കള്‍ എന്നാരോപിച്ച് ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇരുപതോളം വരുന്ന സംഘമാണ് രണ്ട് ആദിവാസി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. ദഹോദിലെ ഉന്‍ദാറിലുള്ള അജ്മല്‍ വഹോനിയ എന്ന 22 കാരനാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അംബാലി ഖജുരിയ ഗ്രാമത്തില്‍ നിന്നുള്ള ഭാരു മാതുറിനാണ് (25) ഗുരുതരമായി പരിക്കേറ്റത്.
കൊല്ലപ്പെട്ട അജ്മല്‍ വഹോനിയയും സുഹൃത്തും മോഷണം, കൊള്ളയടി തുടങ്ങിയ 32 ഓളം കേസുകളില്‍ പ്രതികളായിരുന്നു. ജയില്‍ ശിക്ഷക്കു ശേഷം ഇരുവരും ദിവസങ്ങള്‍ക്ക് മുമ്പാണ് ഗ്രാമത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമം നടത്തിയവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha


























