ആധാറിന്റെ സുരക്ഷിതത്വം തെളിയിക്കാന്‍ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയ്ക്ക് എട്ടിന്റെ പണി; ശര്‍മ്മയുടെ വ്യക്തിവിവരങ്ങള്‍ എല്ലാം പുറത്തുവിട്ട് ഹാക്കര്‍മാര്‍; ആധാര്‍ വിവരങ്ങള്‍കൊണ്ട് ആരെയും ഉപദ്രവിക്കാന്‍ കഴിയില്ലെന്ന പ്രസ്ഥാനയ്ക്ക് പിന്നാലെയായിരുന്നു ഹാക്കര്‍മാരുടെ പണി

ആധാര്‍ സുരക്ഷിതമാണെന്നും ആധാര്‍ വിവരങ്ങള്‍ വെച്ച് ആര്‍ക്കും ആരേയും ഉപദ്രവിക്കാന്‍ കഴിയില്ലെന്ന് ദ പ്രിന്റ് ഡോട്ട് ഇന്നിന് നല്‍കിയ അഭിമുഖത്തില്‍ ശര്‍മ അവകാശപ്പെട്ടതിനു പിന്നാലെ ശര്‍മ്മയോട് തന്റെ ആധാര്‍ നമ്പര്‍ അയച്ച് തരാന്‍ ഒരാള്‍ വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്ത ശര്‍മ്മ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്യ്തു. ഇതു കൊണ്ട് തന്നെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കാന്‍ ആധാര്‍ വിരോധികളെ വെല്ലുവിളിച്ചു നിയമനടപടികള്‍ എടുക്കില്ലയെന്ന ഉറപ്പും നല്‍കി.
മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ശര്‍മ്മയുടെ സ്വകാര്യ മൊബൈല്‍ നമ്പറും വാട്‌സപ്പ് പ്രൊഫൈല്‍ ഫോട്ടോയും ബാങ്ക് വിവരങ്ങള്‍ മുതല്‍ സകലതും ഹാക്കര്‍മാര്‍ പൊക്കിയെടുത്തു. ജന്മദിനവും വോട്ടര്‍ ഐഡിയും പിന്നാലെ എത്തി. എന്നാല്‍ വിവരങ്ങള്‍ ആധാറിന്റെ സഹായത്തോടെയല്ലാതെ ലഭിക്കുന്നതല്ല എന്ന് ശര്‍മ്മ വാദിച്ചു ഇതോടെ ഹാക്കര്‍മാര്‍ ശര്‍മ്മയുടെ പാന്‍കാര്‍ഡ് നമ്പറും പുറത്ത് വിട്ടു.
ഹാക്കര്‍മാര്‍ വിവരങ്ങള്‍ കണ്ടെത്തിയത് ഇങ്ങനെ
ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിരിക്കുന്നത് ആര്‍.എസ് ശര്‍മ്മയുടെ അല്ല അദ്ദേഹത്തിന്റെ സെക്രട്ടറിയുടെ മൊബൈല്‍ നബര്‍ ആയിട്ടാണ് എന്ന് ആദ്യം കണ്ടെത്തി. ആധാറില്‍ നിന്ന് ഇ മെയില്‍ അഡ്രസുകളും ഇമെയിലുകള്‍ പരസ്പരം ലിങ്ക് ചെയ്തിരിക്കുക ആണെന്നും കണ്ടെത്തി. ഒപ്പം ഇദ്ദേഹത്തിന്റെ ജനന തീയതിയും. മാത്രമല്ല ആര്‍.എസ് ശര്‍മ്മയുടെ വാട്‌സപ്പ് പ്രോഫല്‍ പിക്ചര്‍ വരെ പൊക്കിയെടുത്തു.
ശര്‍മയുടെ ജി മെയില്‍ ഐഡിയുടെ സുരക്ഷാ ചോദ്യം കണ്ടെത്തി, അത് ഹാക്ക് ചെയ്യുകയും ചെയ്തു. ജിമെയിലില്‍ ആക്‌സെസ് ലഭിക്കുന്നത് വഴി ഫെസ്ബുക്കും, ട്വിറ്ററും തുടങ്ങി അതും ഉപയോഗിച്ച് തുടങ്ങിയ സകല നെറ്റ്വര്‍ക്ക് സര്‍വ്വീസുകളിലോടും ഉള്ള പ്രവേശനമാണ് ലഭിക്കുന്നത്. ഇതോടൊപ്പം ഇദ്ദേഹം അവസാനം തിരഞ്ഞ ഗൂഗിള്‍ സെര്‍ച്ച് മുതല സകല ബ്രൗസിംഗ് ഹിസ്റ്ററിയും ജിപിഎസ് ഇട്ടു സഞ്ചരിച്ചിട്ടുള്ള സകല യാത്രകളെയും പറ്റിയുള്ള വിവരവും ഹാക്കര്‍മാര്‍ ചോര്‍ത്തി. ഇദ്ദേഹത്തിന്റെ സെക്രട്ടറിയുടെ കൈവശമുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അത് ഐഫോണ്‍ ആണെന്നും അതിന്റെ കണക്ഷന്‍ എയര്‍ ടെല്‍ ആണെന്നും കണ്ടെത്തി. ഇതോടൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും, ഇന്‍കംടാക്‌സ് വിവരങ്ങളും, പാന്‍ നമ്പറും, വോട്ടര്‍ ഐഡിയും തുടങ്ങി സകലതും ഹാക്കര്‍മാര്‍ പുറത്തുവിട്ടു.

അതേസമയം ഇതൊന്നും ആധാര്‍ വഴി ലഭിച്ച വിവരമല്ല എന്ന ഉറച്ച നിലപ്പാടിലാണ് ശര്‍മ്മ. ഉടന്‍ രൂപീകരിക്കാന്‍ പോവുന്ന വിവരസംരക്ഷണ വകുപ്പിന്റെ തലവനാകും എന്ന് പ്രതീക്ഷിക്കുന്ന വ്യക്തിയാണ് ആര്‍.എസ് ശര്‍മ്മ.
https://www.facebook.com/Malayalivartha


























