തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയുടെ നില വീണ്ടും ഗുതുതരം; കരളിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനം 80 ശതമാനവും നിലച്ചു; ഏതു നിമിഷവും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ സേനയെ സജ്ജമാക്കി നിറുത്തണമെന്ന എല്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം

ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയുടെ നില വീണ്ടും ഗുരുതരം. കരളിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനം 80 ശതമാനവും നിലച്ചതായാണ് ലഭിക്കുന്ന സൂചന. അതുകൊണ്ടുതന്നെ സാഹചര്യം മുന്നില്‍ കണ്ട് സംസ്ഥാന പൊലീസ് മേധാവി ടി.കെ.രാജേന്ദ്രന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. ഏതു നിമിഷവും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ സേനയെ സജ്ജമാക്കി നിറുത്തണമെന്നാണ് എല്ലാ പോലീസ് മേധാവികള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.
പ്രധാന നഗരങ്ങളിലും റെയില്‍വെ, ബസ് സ്‌റ്റേഷനുകളിലും തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലീസ് ബറ്റാലിയനെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയമിച്ചു. അതേസമയം നടന്‍ സത്യരാജ് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ തുടങ്ങിയവര്‍ കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വിവരങ്ങശ്# ആരാഞ്ഞു.
https://www.facebook.com/Malayalivartha


























