സംസ്ഥാനത്ത് കനത്ത മഴ; സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രിയില്‍ മുഴുവന്‍ വെള്ളം; ഐസിയുവിലെ വെള്ളത്തില്‍ നീന്തിത്തിമിര്‍ത്ത് മീനുകള്‍;

രാജ്യത്തെ ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമായി ബിഹാറിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കാഴ്ച. സംസ്ഥാനത്ത് തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ ആശുപത്രിയിലാകെ വെള്ളം കയറിയിരിക്കുകയാണ്. ഡോക്ടര്‍മാരും രോഗികളുമെല്ലാം വെള്ളത്തില്‍. വൃത്തിഹീനമായ വെള്ളം നിറഞ്ഞിരിക്കുകയാണ് വാര്‍ഡിലും ഇടനാഴികളിലുമെല്ലാം. ഐസിയുവിലെ വെള്ളത്തില്‍ മീനുകള്‍ നീന്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുമുണ്ട്. എന്നാല്‍ ഇതൊന്നും സംസ്ഥാനത്തെ ആരോഗ്യമന്ത്രി ഷിംലയിലാണ്. ബിഹാര്‍ തലസ്ഥാനമായ പട്‌നയിലെ നളന്ദ മെഡിക്കല്‍ കോളേജിലെ അവസ്ഥയാണിത്. ബിഹാറിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രിയാണിത്. 100 ഏക്കറില്‍ പരന്ന് കിടകുന്ന ആശുപത്രിയില്‍ 750 ബെഡുകളുണ്ട്.
സംസ്ഥാത്തെ നോക്കതെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഷിംല സന്ദര്‍ശനത്തിന്റെ ഭാഗമായ മുന്നൊരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് ബിഹാര്‍ ആരോഗ്യമന്ത്രിയായ മംഗള്‍ പാണ്ഡെ. കനത്ത മഴ പട്‌നയിലെ ജനജീവിതത്തെ ആകെ താറുമാറാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയുടെ വീട്ടിലും വെള്ളംകയറിയിട്ടുണ്ട്. മുസാഫര്‍പുറിലെ അഭയ കേന്ദ്രത്തില്‍ കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ സര്‍ക്കാരിനെ പ്രതിഷേധം നടത്തുന്ന ബിഹാറിലെ പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ ആശുപത്രികളിലെ ദുരവസ്ഥയും ഉയര്‍ത്തി പ്രക്ഷോഭത്തിനിറങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























