കേരളത്തിലെ ഭൂരിഭാഗം തീവണ്ടികളും ഇന്ന് ഓടില്ല .മിക്കയിടത്തും പാളത്തില്‍ വെള്ളം കയറിയിരിക്കുന്നതിനാലാണ് റെയില്‍വേയുടെ അറിയിപ്പ്
വെള്ളപ്പൊക്കം കാരണം വെള്ളിയാഴ്ച കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങിളിലും തീവണ്ടികള്‍ ഓടില്ല. തിരുവനന്തപുരം എറണാകുളം റൂട്ടില്‍( കോട്ടയം വഴി) വെള്ളിയാഴ്ച നാല് മണിവരെ തീവണ്ടികള്‍ ഓടില്ല.എറണാകുളംഷൊര്‍ണൂര്‍ പാലക്കാട് റൂട്ടിലും നാല് മണിവരെ ഓടില്ല.പാലക്കാട് ഷൊര്‍ണൂര്‍,ഷൊര്‍ണൂര്‍കോഴിക്കോട് റൂട്ടിലും വെള്ളിയാഴ്ച നാല് മണിവരെ തീവണ്ടി സര്‍വീസ് ഉണ്ടാവില്ല.
തിരുവനന്തപുരംഎറണാകുളം(ആലപ്പുഴ വഴി),തിരുവനന്തപുരംതിരുനെല്‍വേലി( നാഗര്‍കോവില്‍ വഴി) റൂട്ടുകളില്‍ വേഗം നിയന്ത്രിച്ച് തീവണ്ടികള്‍ ഓടും.
മിക്കയിടത്തും പാളത്തില്‍ വെള്ളം കയറിയിരിക്കുന്നതിനാല്‍ റെയില്‍വേ അറിയിപ്പ് ശ്രദ്ധിച്ച് മാത്രമേ ജനങ്ങള്‍ യാത്രക്ക് ഒരുങ്ങാവൂ എന്ന് റെയില്‍വേ അറിയിച്ചു
https://www.facebook.com/Malayalivartha