ജമ്മു കാശ്മീരിലെ കുപ്വാരയില് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു
ജമ്മു കാശ്മീരിലെ കുപ്വാരയില് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈനികര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈനികര്‍ നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്.സി.ആര്.പി.എഫിന്റെ 92 ബറ്റാലിയനും 32 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി ചേര്‍ന്നാണ് പരശോധന നടത്തുന്നത്.
ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലം സൈന്യം വളഞ്ഞിരിക്കുകയാണ്. അതേസമയം, ബന്ദിപ്പുരിലെ ഹജിന് ജില്ലയിലും ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha