അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സംസ്ക്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നാലിന്
അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സംസ്ക്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നാലിന് ഡല്‍ഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഔദ്യോഗിക വസതിയായ 6എ കൃഷ്ണന് മേനോന് മാര്‍ഗില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഭൗതികദേഹം അല്പ സമയത്തിനകം ബി.ജെ.പി ആസ്ഥാനമന്ദിരമായ ദീന് ദയാല്‍ ഉപാദ്യായ് മാര്‍ഗില്‍ എത്തിക്കും.
തുടര്‍ന്ന് ഒരുമണിയോടെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നിന്ന് വിലാപയാത്ര ആരംഭിച്ച് നാലുമണിയോടെ സംസ്ക്കാര ചടങ്ങുകള്‍ നടക്കും. കക്ഷിരാഷ്ട്രീയ ഭേദമന്യേ വിവിധ നേതാക്കള്‍ വാജ്പേയിയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് ഡല്‍ഹിയിലെ എയിംസിലായിരുന്നു വാജ്പേയിയുടെ അന്ത്യം. വൃക്കരോഗബാധയെ തുടര്‍ന്ന് ജൂണ്‍ 11നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha