ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇടക്കാല ആശ്വാസമായി അനുവദിച്ച തുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമെന്ന് സീതാറാം യച്ചൂരി
മഹാപ്രളയം നേടിരുന്ന കേരളത്തിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇടക്കാല ആശ്വാസമായി അനുവദിച്ച തുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി.
വിദേശയാത്രകള്‍ക്ക് 1484 കോടിയും, പരസ്യങ്ങള്‍ക്ക് 4300 കോടിയും, ശിവജി പ്രതിമയ്ക്ക് 3600 കോടിയും, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി, കുംഭമേളയ്ക്ക് 4200 കോടിയും, ചിലവഴിക്കുമ്ബോഴും കേരളത്തിന് ലഭിച്ചിരിക്കുന്നത് തുച്ഛമായ തുകയാണെന്നും യെച്ചൂരി ട്വീറ്റ് ചെയ്തത്.
കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി രൂപയാണ് പ്രധാനമന്ത്രി അനുവദിച്ചത്. നേരത്തെ അനുവദിച്ച 260കോടി രൂപ കൂടാതെയാണിത്. കൂടാതെ പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha