പേ ടിഎം മുതലാളിയ്ക്ക് ട്വിറ്ററില്‍ തെറി, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത് 10,000 രൂപ!
പ്രളയം ബാധിച്ച് വലയുന്ന കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം മുതലാളി വിജയ് ശേഖര്‍ ശര്‍മ്മ 10,000 രൂപ നല്കി.
ഇയാള്‍ തന്നെയാണ് പണം സംഭാവന നല്കിയ കാര്യം ട്വിറ്ററില്‍ കൂടി പങ്കുവച്ചത്. ഇതോടെ വന്‍ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത്.
പേ ടി എം മുഖാന്തരം നിരവധിയാളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നടത്തുന്നതിനിടെയാണ് മേധാവിയുടെ ഇത്തരം പ്രവര്‍ത്തനം.
48 മണിക്കൂറിനുള്ളില്‍ നാല് ലക്ഷം ഉപയോക്താക്കളില്‍ നിന്നായി പത്തുകോടി രൂപയാണ് സ്വരൂപിച്ചത്. ഇതും പേ ടിഎമ്മിന്റെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരുന്നു.
അതേസമയം, പ്രതിഷേധം ശക്തമായതോടെ പണം നല്‍കിക്കൊണ്ടുള്ള ട്വീറ്റ് വിജയ് ശേഖര്‍ പിന്‍വലിക്കുകയും ചെയ്തു. ഇതാദ്യമായല്ല വിജയ് വിവാദത്തിലാകുന്നത്.
മുന്‍പ് ആംഡ് ഫോഴ്സ് വാരത്തിന്റെ ഭാഗമായി 501 രൂപ സംഭാവന നല്‍കിയും വിജയ് ശേഖര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
https://www.facebook.com/Malayalivartha