ചിതാഭസ്മം സ്വീകരിക്കില്ല ; ഡിഎന്‍എ ടെസ്റ്റ് നടത്താതെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ചന്ദ്രകുമാര്‍ ബോസ്
ഡിഎന്‍എ ടെസ്റ്റ് നടത്താതെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് നേതാജി കുടുംബാംഗവും ബിജെപി പശ്ചിമ ബംഗാള്‍ വൈസ് പ്രസിഡന്റുമായ ചന്ദ്രകുമാര്‍ ബോസ്. നേതാജിയുടെ ശേഷിപ്പുകള്‍ ജപ്പാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കണമെന്ന് മകള്‍ അനിത ബോസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബോസിന്റെ പരാമര്‍ശം.
1945 ഓഗസ്റ്റ് 18 ന് ടോക്കിയോയ്ക്ക് സമീപമുണ്ടായ വിമാനാപകടത്തില്‍ സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക വിവരം. അദ്ദേഹത്തിന്റെ ശേഷിപ്പുകള്‍ ടോക്കിയോയിലെ റെണ്കോജി ടെമ്പിളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും സത്യമല്ലെന്ന നിലപാടിലാണ് ചന്ദ്രകുമാര്‍ ബോസ്. ജാപ്പനീസ് ടെമ്പിളില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന സ്വാതന്ത്ര സമര സേനാനികളുടെ ചിതാഭസ്മങ്ങള്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി ഉറപ്പുവരുത്തണമെന്നും ബോസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha