ഏഴ് പട്ടിക്കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി: പട്ടിക്കുട്ടികളെ മൃഗീയമായി കൊലപ്പെടുത്തിയതാണെന്നാണ് സംശയം
ന്യൂഡല്‍ഹിയില്‍ നിന്നും വീണ്ടും ദുരൂഹ വാര്‍ത്തകള്‍. അടുത്തിടെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഒരു വീട്ടിലെ 10 പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത്. ഏഴ് പട്ടിക്കുട്ടികളെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടിക്കുട്ടികളെ ഉടമസ്ഥര്‍ കൊലപ്പെടുത്തിയതാണെന്നാണ് കരുതുന്നത്. ഏഴ് പട്ടിക്കുട്ടികളെയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. കാര്‍ഗില്‍ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ഒരു യുവതിയാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ വിവരമറിയിച്ചത്. ഫേസ്ബുക്കിലൂടെ സംഭവം മറ്റുള്ളവരെയും അറിയിച്ചു.
പട്ടിക്കുട്ടികളെ മൃഗീയമായി കൊലപ്പെടുത്തിയതാണെന്നാണ് വിവരം. പട്ടിക്കുട്ടികളെ മൃതശരീരത്തില്‍ ധാരാളം മുറിപ്പാടുകളും ഉണ്ടായിരുന്നു. നീചമായ ഈ പ്രവര്‍ത്തിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha