ഫുള്‍ സ്‌ക്രീനില്‍ ക്ഷമാപണം എഴുതികാണിക്കണം; ചാനല്‍ ചര്‍ച്ചയ്‌ക്കിടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് അര്‍ണബ് ഗോസ്വാമിയും റിപബ്ലിക് ടി വിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്‌കാസ്റ്റിഗ് സ്റ്റാന്‍ഡേട്‌സ് അതോറിറ്റി

ചാനല്‍ ചര്‍ച്ചയ്‌ക്കിടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് അര്‍ണബ് ഗോസ്വാമിയും റിപബ്ലിക് ടി വിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്‌കാസ്റ്റിഗ് സ്റ്റാന്‍ഡേട്‌സ് അതോറിറ്റി (എന്‍ബിഎസ്‌എ). ജിഗ്നേഷ് മേവാനിയുടെ ഡല്‍ഹിയിലെ റാലിയുടെ റിപ്പോര്‍ട്ടിങ്ങാണ് റിപ്പബ്ലിക് ടിവിക്കെതിരായ നടപടിക്ക് കാരണമായത്. എ സിങ്, പ്രതിഷ്‌ഠ സിങ് എന്നിവരാണ് പരാതിയുമായി എന്‍ബിഎസ്‌എയെ സമീപിച്ചത്.
ചര്‍ച്ചയ്ക്കിടയില്‍ ചിലരെ സ്‌ക്രീനില്‍ വട്ടമിട്ട് കാണിച്ചുകൊണ്ട് അവര്‍ ദേശദ്രോഹികളും ഗുണ്ടകളും വഷളന്മാരുമാണെന്ന്് അര്‍ണാബ് ഗോസ്വാമി ആരോപിച്ചു. ഗുണ്ട, കോമാളി, ലൈംഗിക വൈകൃതമുള്ളയാള്‍, കഴുതപ്പുലി, ഇന്ത്യ വിരുദ്ധന്‍ എന്നിങ്ങനെ നിരവധി അധിക്ഷേപ വാക്കുകളും അര്‍ണബ് ഉപയോഗിച്ചത്. പരാതി പരിശോധിച്ചതിന് ശേഷം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ അര്‍ണബ് ഗോസാമിയുടെ നടപടി സംപ്രേഷണ നിബന്ധനകളുടെ ലംഘനമാണെന്ന് എന്‍ബിഎസ്‌എ വിലയിരുത്തി.
ചാനലില്‍ ഫുള്‍ സ്‌ക്രീനില്‍ ക്ഷമാപണം എഴുതികാണിക്കണമെന്നും എന്‍ബിഎസ്‌എ പറഞ്ഞു. സെപ്റ്റംബര്‍ ഏഴാം തീയതി 9 മണി വാര്‍ത്തയ്ക്ക് മുന്നോടിയായി ക്ഷമാപണം എഴുതി കാണിക്കണമെന്നാണ് നിര്‍ദ്ദേശം. അത് ചെയ്‌തില്ലെങ്കില്‍ 14ാം തീയതി ഒമ്ബത് മണി വാര്‍ത്തയ്ക്ക് മുന്നോടിയായി വോയ്‌സ് ഓവറായി ക്ഷമാപണം നടത്തണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha



























