ക്രിമിനല്‍ കുറ്റമായി തുടരുമോ ഇല്ലയോ?; സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കണമെന്നുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്നുണ്ടായേക്കും; ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 377ന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി

2001ല്‍ നാസ് ഫൗണ്ടേഷനാണ് 1862ല്‍ കൊളോണിയല്‍ കാലഘട്ടം മുതല്‍ സ്വവര്‍ഗലൈംഗികത കുറ്റമാക്കിയ സെക്ഷന്‍ 377നെതിരേ ആദ്യമായി രംഗത്ത് വന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരം നടത്തുന്ന സ്വവര്‍ഗരതി തെറ്റല്ലെന്നും ഇതിനെ തടയിടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതയുടെയും ലംഘനമാണെന്നും 2009 ജൂലൈയില്‍ ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് ദല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു.
സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 377ന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറയുക. ജൂലൈ 17ന് എല്‍ജിബിടി സമൂഹവും മനുഷ്യാവകാശ പ്രവര്‍ത്തകരും മിഷണറിമാരും തമ്മിലുള്ള വാദം കേട്ടശേഷം കഴിഞ്ഞ മാസം ഏഴിന് വീണ്ടും വാദം കേള്‍ക്കുകയും അന്ന് വിധി പറയല്‍ ഇന്നത്തേക്ക് മാറ്റുകയുമായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനാകുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക.
കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ നിലപാട് കോടതി തേടിയിരുന്നെങ്കിലും, അനുയോജ്യമായ തീരുമാനം എടുക്കാനാവാതെ വിഷയം പൂര്‍ണ്ണമായും കോടതിയ്ക്ക് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട്, ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ വിവിധ മതസാമൂഹിക സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് സ്വവര്‍ഗരതി കുറ്റകരമാണെന്ന സുപ്രീംകോടതി വിധിയുണ്ടായത്. 377ാം വകുപ്പ് ശരിവച്ച് 2013 ഡിസംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഭരണഘടനാ ബെഞ്ച് പുനഃപരിശോധിച്ചിരുന്നു. രണ്ടിലൊന്ന് ഇന്നറിയാം.
https://www.facebook.com/Malayalivartha



























