ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമോല്‍ കാലെയെ നരേന്ദ്ര ധാഭോല്‍ക്കറിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തു

മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമോല്‍ കാലെയെ യുക്തിവാദി നേതാവ് നരേന്ദ്ര ധാഭോല്‍ക്കറിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തു. ഗൗരി ലങ്കേഷ് വധക്കേസില്‍ കഴിഞ്ഞ മേയിലാണ് അമോല്‍ കാലെയെ കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് അമോഷ കോലെയെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തത്.
ഗൗരി ലങ്കേഷ് വധക്കേസില്‍ മുഖ്യപ്രതിയായ അമോല്‍ കാലെയെ ചോദ്യം ചെയ്തപ്പോഴാണ് ധാഭോല്‍ക്കര്‍ വധക്കേസിലെ പങ്ക് വ്യക്തമായത്. ധാഭോല്‍ക്കര്‍ വധക്കേസിലെ മുഖ്യസൂത്രധാരനാണ് പ്രതി. അമോല്‍ കാലെയും കേസിലെ മുഖ്യപ്രതിയായ സച്ചിന്‍ പ്രകാശ്‌റാവു അന്‍ഡുറെയും ഔറംഗാബാദില്‍ കണ്ടുമുട്ടുകയും സമീപമുള്ള ലോഡ്ജില്‍ താമസിക്കുകയും ചെയ്തിരുന്നു. അവിടെവച്ചാണ് സച്ചിന് അമോല്‍ കാലെ തോക്ക് കൈമാറിയതെന്നു സി.ബി.ഐ അധികൃതര്‍ അറിയിച്ചു.
ധാഭോല്‍ക്കറിന്റെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകത്തിന് പിന്നില്‍ ഒരേ സംഘമാണെന്നും ഇരുവരെയും കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ചത് ഒരേ തോക്കാണെന്നും സി.ബി.ഐ നേരത്തെ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























