പട്ടേല്‍ സ്മാരകം അവസാന മിനുക്ക് പണികളിലേക്ക്; ഒക്ടോബര്‍ 31 ന് മോദി അനാച്ഛാദനം ചെയ്യും

അങ്ങനെ ആ പ്രതിമ പൂര്‍ത്തിയാകുന്നു. ലോകത്തെ ഏറ്റവും ഉയരംകൂടിയ പ്രതിമ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ പൂര്‍ത്തിയാകുന്നു. ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ, വെങ്കലം പൂശിയ പ്രതിമ അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും. പ്രതിമയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.
ലോകത്തെ ഏറ്റവും വലിയ പ്രതിമക്ക് 182 മീറ്റര്‍ ഉയരമുണ്ട്. ചൈനയിലെ 'സ്പ്രിങ് ടെമ്പിള്‍ ബുദ്ധ' യാണ് നിലവില്‍ ലോകത്തെ വലിയ പ്രതിമ, 128 മീറ്റര്‍ ഉയരം. അതിനേക്കാള്‍ 54 മീറ്റര്‍ ഉയരമുണ്ടാവും പട്ടേല്‍ പ്രതിമക്ക്. അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടിയോളം വരും പട്ടേല്‍ പ്രതിമ.
സന്ദര്‍ശര്‍ക്ക് പട്ടേല്‍ ചരിത്രവും ഇന്ത്യാ ചരിത്രവും അറിയാനും പഠിക്കാനും കഴിയുംവിധത്തില്‍ പ്രത്യേക ഗാലറികളും പ്രദര്‍ശിനികളുമടങ്ങുന്ന വന്‍ സൗകര്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























